ന്യൂഡൽഹി: കരുതൽ തടങ്കലിലായിരുന്ന സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് ജാമ്യം. കെസിഎം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചതിനുപിന്നാലെയാണ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തശേഷം അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെ സിജെപി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Content Highlights: CJP leader Abhijith Deepke granted conditional bail by the KCM Special Executive Magistrate., Bail conditions include maintaining peace and avoiding violence or unlawful assemblies for one year., Police detained Deepke in a dramatic sequence of events, drawing sharp criticism from CJP., BJP workers and ministers gathered outside the police station following the detention., Deepke's release is expected to guide BJP's upcoming political moves.
Published: 17 Oct 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented