ന്യൂഡൽഹി: വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സി.ജെ.പി. നടത്താനിരുന്ന 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപംകൊണ്ടു. തിരംഗാ മാർച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് അഭിജീത്തിന് ഉച്ചയോടെ നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചെന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം സിജെപി പ്രവർത്തകർ ദേശീയപതാകകളുമേന്തി കൊണാട്ട് പ്ലേസിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. മണ്ഡിഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് നീങ്ങിയ ഐസ പ്രവർത്തകരെ പോലീസ് തടഞ്ഞു. സമരത്തിന് നേതൃത്വം നൽകിയ ഐസ നേതാവ് നേഹാ ബോറയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച നേതാക്കളെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിലെടുക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

To advertise here,