'എന്റെ വീട് അപ്പൂന്റേം' സിനിമ വന്നപ്പോള്‍ അമ്മ വേഷം ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നതായി ജ്യോതിര്‍മയി. എന്നാല്‍ 'വസുവിന്റെ' അമ്മ വേഷം ഒരു അംഗീകാരമായിട്ടാണ് താന്‍ കാണുന്നതെന്നും ജ്യോതിര്‍മയി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

To advertise here,

'എന്റെ കഥാപാത്രങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് മീശമാധവനിലെ വേഷവും പിന്നെ എന്റെ വീട് അപ്പുവിന്റേം എന്ന ചിത്രത്തിലെ വസുവിന്റെ അമ്മയുമാണ്. ആ റോള്‍ വരുന്ന സമയത്ത് ഞാന്‍ ഒരു ടെലിഫിലിം ചെയ്തിരുന്നു. ആ റോളിന് ആ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. അതില്‍നിന്നാണ് ഈ പ്രോജക്ട് വരുന്നത്. ആ സമയത്ത് അമ്മ വേഷം ചെയ്യുന്നതിനെപ്പറ്റി പലരും പറഞ്ഞിരുന്നു. പിന്നെ വരുന്നതെല്ലാം അമ്മ വേഷങ്ങളാകും എന്നും പറഞ്ഞിരുന്നു. പക്ഷേ ഞാനാ കഥാപാത്രത്തെ ഒരു അംഗീകാരമായിട്ടാണ് കാണുന്നത്. കാരണം അതൊരു ഇന്റന്‍സ് ക്യാരക്ടറായിരുന്നു. 

ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി പ്രധാന വേഷത്തിലെത്തിയ അമല്‍ നീരദ് ചിത്രം ബൊഗെയ്ന്‍വില്ല മികച്ച പ്രതികരണം നേടിയിരുന്നു.