2025-ലെ ജ്ഞാനപീഠപുരസ്‌കാരജേതാവായ ആർ. വൈരമുത്തുവിനെ രൂക്ഷമായി വിമർശിച്ച് പ്രശസ്ത സാഹിത്യകാരൻ ബി. ജയമോഹൻ. അവാർഡുകൾക്കായി ആരുടേയും കാലുപിടിക്കാൻ തയ്യാറാകുന്ന വ്യക്തിയാണ് വൈരമുത്തുവെന്ന് ജയമോഹൻ കുറ്റപ്പെടുത്തി. മോശം കവിയെന്നല്ല, കവി തന്നെയല്ലെന്നാണ് വൈരമുത്തുവിനെ വിശേഷിപ്പിക്കേണ്ടത്. ഉളുപ്പില്ലായ്മയുടെ സമകാലികമുഖമാണ് വൈരമുത്തുവെന്നും ജയമോഹൻ വിമർശിച്ചു.
ജയമോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
വൈരമുത്തു ജ്ഞാനപീഠം നേടിയതിനെപ്പറ്റി തമിഴ് സാഹിത്യകാരൻ വണ്ണനിലവൻ എഴുതിയ കുറിപ്പാണിത്. 20 കൊല്ലം മുൻപ് വൈരമുത്തു തന്റെ വീട് അന്വേഷിച്ചു എത്തിയിരുന്നു. ഒരു താലത്തിൽ പഴങ്ങളും സമ്മാനങ്ങളും കൊണ്ട്. 'സാഹിത്യ അക്കാദമി കമ്മിറ്റിയിൽ താങ്കളുണ്ട് എന്ന് അറിഞ്ഞു വന്നതാണ്. അനുഗ്രഹിക്കണം', എന്ന് തൊഴുതു. 'അത് ഞാനല്ല, വല്ലിക്കണ്ണൻ എന്ന മറ്റൊരു എഴുത്തുകാരൻ' എന്ന് വണ്ണനിലവൻ പറഞ്ഞപ്പോൾ താലത്തോടെ തിരിച്ചു പോയി.
അതാണ് വൈരമുത്തു. അവാർഡുകൾക്കായി എന്തും ചെയ്യും. ആരുടേയും കാലുപിടിക്കും. കരുണാനിധിയുടെ സ്‌നേഹിതൻ, മോദിയുടെ കവിതകൾ വിവർത്തനം ചെയ്യും. ഡി.എം.കെയ്ക്ക് വേണ്ടപ്പെട്ടയാൾ. ബി.ജെ.പിയുടെ ഒപ്പമുണ്ട്. ഒരു മടിയുമില്ല, ഒരു ഉളുപ്പുമില്ല.
തമിഴ് നിരൂപകൻ ഡി.ധർമരാജ് എഴുതി. 'വൈരമുത്തുവിനും സാഹിത്യത്തിനും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയാം. അവാർഡിനായി അയാൾ എന്തും ചെയ്യുമെന്നും അറിയാം. അതിനെപ്പറ്റി സംസാരിക്കേണ്ടതില്ല. പക്ഷേ, നാം ഇന്ന് ചിന്തിക്കേണ്ടത് ഒന്ന് മാത്രം. ആരൊക്കെയാണ് ഈ ജൂറികൾ. എങ്ങനെ അവർ ഈ അവാർഡ് തീരുമാനിച്ചു? എന്തുകൊണ്ട് അവർ നമ്മെ ഇങ്ങനെ അപമാനിച്ചു?'. ആ ജൂറികളിൽ ഒരാൾ മലയാളിയാണെന്ന് അറിഞ്ഞ ഞാൻ എങ്ങനെ ഇനി ധർമരാജിന്റെ മുഖത്ത് നോക്കുമെന്ന് ലജ്ജിക്കുന്നു.
സാഹിത്യ അക്കാദമി അവാർഡ് വാങ്ങിയ എഴുത്തുകാർ നിശിതമായി വിമർശിക്കുന്നു. യുവപുരസ്‌കാർ അവാർഡ് വാങ്ങിയ സുനിൽ കൃഷ്ണൻ, കാർത്തിക് ബാലസുബ്രഹ്‌മണ്യൻ പോലെ എഴുത്തുകാർ ജ്ഞാനപീഠ കമ്മിറ്റിക്കു തന്നെ നേരിട്ട് എഴുതുന്നു.
എന്തുകൊണ്ട് ഇത്രയേറെ എതിർപ്പ്? വൈരമുത്തു മോശം കവി എന്നല്ല, കവി തന്നെയല്ലെന്നാണ് പറയേണ്ടത്. സമകാല പത്രവാർത്തകൾ വായിൽ തോന്നിയ രീതിയിൽ നീട്ടി എഴുതിവിടുന്നയാൾ. കവിയല്ല, എഴുത്തുകാരനുമല്ല, സിനിമയിൽ വൃത്തികെട്ട ഗാനങ്ങൾ എഴുതുന്നവൻ മാത്രം. പക്ഷേ അതുമാത്രമല്ല, ഉളുപ്പില്ലായ്മ എന്നതിന്റെ സമകാല മുഖം. ഏതു എഴുത്തുകാരനും വൈരമുത്തു എന്നാൽ ഒരു ലജ്ജ മാത്രമേ ഉണ്ടാകാറുള്ളൂ.
അതിനുമപ്പുറം അടുത്ത കാലത്ത് മീ ടൂ പ്രസ്ഥാനം ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ചൂണ്ടിക്കാട്ടിയതു വൈരമുത്തുവിനെ. ഒരു വൃത്തികെട്ട നായാട്ടുകാരൻ. ഇന്നും അയാളുടെ പേര് പറഞ്ഞാൽ തമിഴ് പെൺകുട്ടികൾ കാർക്കിച്ചുതുപ്പും.
ഈ അവാർഡ് ബി.ജെ.പിയും ഡി.എം.കെയും ചേർന്നു അയാൾക്കു കൊടുത്ത സമ്മാനം. പത്തുകൊല്ലമായി വൈരമുത്തു ഇതിന്റെ പിന്നാലെയുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ബി.ജെപി. വൈരമുത്തുവിനു ഇത് കൊടുത്തിരിക്കുന്നു. ജ്ഞാനപീഠ ജൂറികൾ എല്ലാം വെറും പാവകളെന്ന് ആർക്കുമറിയില്ലേ?
1975-ൽ ജ്ഞാനപീഠം അഖിലൻ എന്ന പൈങ്കിളിക്കാരന് കൊടുക്കുകയുണ്ടായി. അന്ന് സുന്ദരരാമസ്വാമി വളരെ കടുത്ത രീതിയിൽ അതിനെ അപലപിച്ചു. അന്ന് മുതൽ തമിഴ് സാഹിത്യം ഇന്ത്യൻ ഭാഷകളിൽ അപമാനിതയായി നിൽക്കുന്നു. അഖിലനാണു തമ്മിൽ മെച്ചം. എന്നാൽ പിന്നെ ഇവിടെ ആധുനിക സാഹിത്യം ഉണ്ടാകാൻ വഴിയുണ്ടോ? ഇന്നുവരെ ഇന്ത്യൻ സാഹിത്യ വേദികളിൽ തമിഴിന് വലിയ സ്ഥാനമില്ല. ഇംഗ്ലീഷ് വിവർത്തനങ്ങൾ വഴി പതുക്കെ ആ ചിത്രം മാറിവരികയാണ്. അപ്പോഴാണ് ഈ അപമാനം.
ഈ അവാർഡിലൂടെ ജ്ഞാനപീഠം തമിഴ് ആധുനിക സാഹിത്യത്തെ അപമാനിച്ചിരിക്കുന്നു. ഞങ്ങൾക്ക് സാഹിത്യമില്ല എന്ന് അവർ അറിയിക്കുന്നു. ഇവർ ആരാണ്? ഇവർക്ക് മുന്നിൽ എന്തിനു നമ്മൾ കുമ്പിട്ട് നിൽക്കണം? ഞങ്ങൾക്ക് വായനക്കാർ ഇന്ന് ലോകം മുഴുവനുമുണ്ട്. ഇന്ന് മുഴുവൻ ഞങ്ങൾ രോഷാകുലരായി. എന്നിട്ടു തീരുമാനിച്ചിരിക്കുന്നു. ഇതാ, ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനം ഞങ്ങൾ ഉണ്ടാക്കുന്നു. ഈ കൊല്ലം മുതൽ LIVING TAMIL AWARD FOR WORLD LITERATURE സാഹിത്യ സമ്മാനം അറിയിക്കുന്നു. ലോക ഭാഷകളിലെ ഏറ്റവും മികച്ച സാഹിത്യ സംഭാവനയ്ക്കു ഒരു കോടി രൂപ.
Content Highlights: Jeyamohan criticizes Vairamuthu's literary merit and integrity. Claims the award is a result of political maneuvering between DMK and BJP. Highlights the MeToo allegations against Vairamuthu. Announces the creation of the 'Living Tamil Award for World Literature' as a protest
Published: 15 Mar 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented