To advertise here,

എന്നെക്കുറിച്ച് ആളുകൾക്ക് എന്തും പറയാം. എൻ്റെ പേര് എവിടെയും കൊണ്ടിടാം ആരും എതിര് പറയില്ല. ഞാനെത്ര എന്നെ വെള്ളപൂശിയിട്ടും കാര്യമില്ല, നല്ല കാറ്റഗറിയിൽപ്പെട്ടവരായി കുഞ്ചാക്കോ ബോബനെയൊക്കെ പോലുള്ളവർ ഇവിടെയുണ്ടല്ലോ. അപ്പോൾ അതല്ലാത്ത കാറ്റഗറിയും വേണ്ടേ... എനിക്കതിൽ പരിഭവമില്ല. പറയുകയാണ് നടൻ ബാബുരാജ്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിൻ്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ റോഷൻ ബഷീറിനും രാധിക രാധാകൃഷ്ണനുമൊപ്പം ബാബുരാജ് Talkies -ൽ.