തെങ്കാശി പഴയകുറ്റാലത്ത്‌ ഒഴുക്കിൽപ്പെട്ട നാലുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒട്ടേറെ സഞ്ചാരികൾ കുളിച്ചുകൊണ്ടിക്കുന്നതിനിടയിൽ, പാലക്കാട്ടുനിന്നെത്തിയ നവനീതകൃഷ്ണന്റെ മകൻ മുപ്പതടി താഴ്ചയിലേക്ക് ഒഴുകിപ്പോയി. തൊട്ടുതാഴെയുള്ളവരാണ് കുട്ടി ഒഴുകിപ്പോകുന്നത് കണ്ടത്. കുട്ടി പാറകളിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വഴുക്കലുള്ളതിനാൽ കഴിഞ്ഞില്ല. തുടർന്ന് തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ പാറയിലൂടെ സാഹസികമായി ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

To advertise here,