ട്രെയിൻ യാത്ര ചെയ്യാത്തവർ വളരെ ചുരുക്കമായിരിക്കും. ദീർഘദൂര യാത്രകൾക്കായി പലപ്പോഴും സ്ലീപ്പർ ക്ലാസും എസി കോച്ചും ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരിക്കും പലരും. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ തലയിണയും പുതപ്പുമടക്കമുള്ള കിറ്റ് ലഭിക്കാറുണ്ട്. എന്നാൽ ഈ പുതപ്പ് എത്ര തവണ കഴുകും എന്ന ചോദ്യം പലരിലും ഉയർന്നു വരാറുണ്ട്. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ നൽകിയിരിക്കുന്നത്.
യാത്രക്കാർക്ക് നൽകുന്ന ലിനൻ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും എന്നാൽ കമ്പിളി പുതപ്പുകൾ മാസത്തിൽ കുറഞ്ഞത് രണ്ട് തവണ മാത്രമാണ് കഴുകാറുള്ളതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. വിവരവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയ അപേക്ഷയിലാണ് റെയിൽവേ മറുപടി നൽകിയിരിക്കുന്നത്.
മാസത്തിൽ രണ്ടുതവണയെങ്കിലും കമ്പിളി പുതപ്പ് കഴുകേണ്ടതാണ്. എന്നാൽ ഇതിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമായാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും മറുപടിയിൽ പറയുന്നു. മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും പുതപ്പ് കഴുകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മാസത്തിൽ ഒരു തവണ മാത്രമാണ് കമ്പിളി പുതപ്പുകൾ കഴുകുന്നതെന്ന് വിവിധ ദീർഘദൂര ട്രെയിനുകളിലെ ജീവനക്കാരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കറയോ ദുർഗന്ധമോ ഉണ്ടെങ്കിൽ മാത്രം കൂടുതൽ തവണ കഴുകുകയുള്ളൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യാത്രക്കാരിൽ നിന്ന് പുതപ്പുകൾക്കും മറ്റും നിരക്ക് ഈടാക്കാറുണ്ടോ എന്ന ചോദ്യത്തിന് എല്ലാം ട്രെയിൻ നിരക്കിന്റെ ഭാഗമാണെന്നായിരുന്നു റെയിൽവേയുടെ മറുപടി.
Content Highlights: Wool blankets washed once a month Railways
Published: 22 Oct 2024, 08:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented