
മറയൂർ: വേനലവധിക്കാലം ആരംഭിച്ചതോടുകൂടി മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിൽ സഞ്ചാരികളുടെ വൻ തിരക്ക്. തമിഴ്നാട്ടിൽനിന്നു നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്.
ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു.ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി.
സ്വന്തം ചെറു വാഹനങ്ങളിലും ട്രെക്കിങ് ജീപ്പുകളിലുമാണ് ഈ മേഖലയിലെത്തുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം നിറഞ്ഞുകവിഞ്ഞു.
Content Highlights: Tourists increasing idukki anjunadu
Published: 07 Apr 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented