മറയൂർ (ഇടുക്കി): കനത്തമഴയിൽ റോഡ് തകർന്നു. വിവാഹം കഴിഞ്ഞ് വധൂവരൻമാർ വീട്ടിലെത്തിയത് കുത്തനയുള്ള മല കിലോമീറ്ററുകളോളം നടന്ന്. ഗോ‌ത്രവർഗത്തിൽപ്പെട്ട വട്ടവട കൂടല്ലാർക്കുടി സ്വദേശി രാജേഷിൻറെയും കാന്തല്ലൂർ കുളച്ചിവയൽക്കുടി സ്വദേശി പവിത്രയുടെയും വിവാഹം വ്യാഴാഴ്ചയാണ് നടന്നത്. പവിത്രയുടെ സ്വദേശമായ കുളച്ചിവയൽക്കുടിയിലായിരുന്നു വിവാഹം.

To advertise here,

ഏതാനും ദിവസമായി പ്രദേശത്ത് കനത്തമഴയാണ്. വരന്റെ നാടായ കൂടല്ലാർക്കുടിയിൽനിന്ന് കാന്തല്ലൂരിലേക്കുള്ള റോഡ് മഴയിൽ തകർന്നനിലയിലാണ്. അല്ലെങ്കിൽ ജീപ്പിൽ കാന്തല്ലൂരിലേക്ക് പോകണം. വരനും ബന്ധുക്കളും കാൽനടയായി മല ഇറങ്ങിയാണ് വിവാഹസ്ഥലത്ത് എത്തിയത്. വിവാഹശേഷം വധൂവരൻമാർ പുത്തൂർ മത്താപ്പ് വഴിയുള്ള കുത്തനെയുള്ള നടപ്പാതയിലൂടെ വരന്റെ വീട്ടിലേക്ക് പോയി. ഈസമയവും ശക്തമായ മഴയായിരുന്നു.

ഇവിടെ മൂന്നുകിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. ഏറെ ശ്രമിച്ചാണ് വധൂവരൻമാർ കുടിയിലെത്തിയത്. കൂടല്ലാർകുടി, വത്സപ്പെട്ടി ഗ്രാമങ്ങളിൽനിന്നും കാന്തല്ലൂരിലെ റോഡ് സൗകര്യമുള്ള വയലിലേക്ക് പോകാൻ പാതയുണ്ട്. കുടിക്കാർ പാത വെട്ടി ജീപ്പ് പോകാനുള്ള സൗകര്യമൊരുക്കിയെങ്കിലും കനത്തമഴയിൽ എല്ലാം തകർന്നു. ഈ പാത യാത്രായോഗ്യമാക്കിയാൽ കുടിക്കാരുടെ ദുരിതം കുറയും.