തേക്കടിയില്‍നിന്ന് സത്രത്തിലേക്ക് ഓഫ്‌റോഡിലൂടെ ഒരു ജീപ്പ് സഫാരി. വഴിനീളെ കിടിലന്‍ കാഴ്ചകള്‍. യാത്ര കഴിയുമ്പോള്‍ ഓരോ സഞ്ചാരിക്കും സന്തോഷം നിറഞ്ഞ കാര്യങ്ങളാകും ഓര്‍ക്കാനുള്ളത്. ഈ മനോഹരഭൂമികയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് പക്ഷേ, കഷ്ടപ്പാടുകളുടെ കഥയാണ് പറയാനുള്ളത്. ഉപജീവനമാര്‍ഗത്തിനായി നെട്ടോട്ടമോടുമ്പോള്‍ തേക്കടി വിനോദസഞ്ചാര മേഖലയിലെ വികസന മുരടിപ്പാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്. ടൂറിസംമേഖലയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയില്ലെങ്കില്‍ മുഴുപ്പട്ടിണിയിലേക്കും ഈ തൊഴിലിടംതന്നെ ഉപേക്ഷിച്ചുപോകേണ്ടിവരുമോയെന്ന ആശങ്കയാണ് തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ പങ്കുവെയ്ക്കുന്നത്.
പേരിലല്ല തേക്കടി അന്താരാഷ്ട്ര ടൂറിസംകേന്ദ്രമാകേണ്ടത്
തേക്കടിയിലേക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് കൂടുതല്‍ ടൂറിസം പരിപാടികള്‍ ആവിഷ്‌കരിക്കണം. നിലവില്‍ ബോട്ടിങ്ങും വനംവകുപ്പിന്റെ ട്രക്കിങ്ങും മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി ഇവിടെയുള്ളത്. ബോട്ടിങ്ങിന്റെ എണ്ണം കുറവായതിനാല്‍ തിരക്ക് സമയങ്ങളില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് അടക്കം ബോട്ടിങ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് സഫാരിജീപ്പ് ഡ്രൈവറായ ശിവ പറഞ്ഞു. അജ്മലും ദീപുവും മാര്‍ട്ടിനും വിജയ്യും അഭിപ്രായത്തെ പിന്‍താങ്ങി.
സര്‍ക്യൂട്ട് ടൂറിസം പദ്ധതി നടപ്പാക്കണം
തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളെ വലയ്ക്കുന്ന ചോദ്യമാണ് ഇനി എങ്ങോട്ട് പോകുമെന്നത്. ടൂറിസം സാധ്യതയേറെയുള്ള ഒട്ടകത്തലമേടും സ്പ്രിങ്വാലിയിലെ മിറാക്കിള്‍ മൗണ്ടും വിനോദസഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റുന്ന ഇടമാക്കിയെടുത്താല്‍ ഒരു ചെയിന്‍സര്‍വീസുപോലെ ഞങ്ങള്‍ക്കും ഓട്ടമാക്കി എടുത്താല്‍ അരി മേടിക്കാനുള്ള കാശുണ്ടാക്കാന്‍ കഴിയുന്നതാണ്.
മത്സരയോട്ടങ്ങള്‍കുറയ്ക്കാന്‍ സംവിധാനം വേണം
വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പുകള്‍ക്ക് അവരവരുടെ ടേണ്‍ അനുസരിച്ച് ഓട്ടം ക്രമീകരിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരു ഓഫീസ് സജ്ജമാക്കുകയാണെങ്കില്‍ വിലപേശിയുള്ള മത്സരയോട്ടങ്ങള്‍ ഒഴിവാക്കാവുന്നതാണ്. വിനോദസഞ്ചാരികള്‍ക്ക് സത്രം അടക്കുള്ള സ്ഥലങ്ങളിലേക്ക് സുതാര്യമായി യാത്ര ഒരുക്കാനും കഴിയും. തേക്കടിയിലെ സഫാരി ജീപ്പ് ഡ്രൈവര്‍മാര്‍
Content Highlights: thekkady tourism jeep safari
Published: 06 Apr 2024, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented