തൊടുപുഴ : കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരിക്ക് സുരക്ഷാപരിശോധനയുമായി മോട്ടോർവാഹനവകുപ്പ്. കൊളുക്കുമല ടൂറിസം സുരക്ഷാകമ്മിറ്റിയുടെ കൺവീനർ ആയ ഉടുമ്പൻചോല ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തുന്നു.
ദിവസവും ഡ്രൈവർമാരെ ബ്രത്തനലൈസർ പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. കൊളുക്കുമല ജീപ്പ് സഫാരിക്ക് പ്രത്യേക മാനദണ്ഡം നടപ്പാക്കിയതിന്റെ ഭാഗമായാണ് പരിശോധന.
ദിവസേന 500-ലേറെ പേർ കൊളുക്കുമല സന്ദർശിക്കാൻ എത്തുന്നുണ്ട്. ഒരു ജീപ്പിൽ ആറുപേർക്കാണ് സഫാരി നടത്താൻ സാധിക്കുക. രാവിലെ നാലുമുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനസമയം.
Content Highlights: Motor Vehicle Department conducts strict safety checks for Kolli Hills jeep safaris,
Published: 19 Sept 2025, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented