ചെന്നൈ: വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ വാർഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാൻ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. എറണാകുളം ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 എന്നീ തീയതികളിൽ രാത്രി 11.50-ന് പുറപ്പെടുന്ന തീവണ്ടി (06061) പിറ്റേന്ന് ഉച്ചയ്ക്ക് 3.15-ന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 എന്നീ തീയതികളിൽ വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06062) പിറ്റേന്നു രാവിലെ 11.55-ന് എറണാകുളം ജങ്ഷനിലെത്തും. ചെങ്കോട്ടവഴിയുള്ള വണ്ടിയിൽ ഒരു സെക്കൻഡ് എസി കോച്ച്, മൂന്ന് എസി ത്രി ടിയർ കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, ഒരു ജനറൽ കോച്ച് എന്നിവയുണ്ടാകും.
കേരളത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ-വേളാങ്കണ്ണി പ്രത്യേക തീവണ്ടി
തിരുവനന്തപുരം സെൻട്രലിൽനിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ വൈകീട്ട് 3.25-ന് പുറപ്പെടുന്ന തീവണ്ടി (06115) പിറ്റേന്ന് രാവിലെ 3.55-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല് തീയതികളിൽ രാത്രി 7.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06116) പിറ്റേന്ന് രാവിലെ 6.55-ന് തിരുവനന്തപുരത്ത് എത്തും.
നാഗർകോവിൽ, തിരുനെൽവേലി വഴിയുള്ള തീവണ്ടിയിൽ രണ്ട് സെക്കൻഡ് എസി കോച്ചുകൾ, രണ്ട് തേർഡ് എസി കോച്ചുകൾ, മൂന്ന് ഇക്കോണമി ത്രി ടിയർ കോച്ചുകൾ, ആറ്് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പ്രത്യേക തീവണ്ടികളിലേക്കുള്ള റിസർവേഷൻ ചൊവ്വാഴ്ച രാവിലെ എട്ടിനാരംഭിക്കും. വേളാങ്കണി പെരുന്നാൾ ആഘോഷം ഈ മാസം 29-ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന് അവസാനിക്കും.
Content Highlights: Special trains from Ernakulam and Thiruvananthapuram to Velankanni
Published: 19 Aug 2025, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented