ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

സേലം: വയോധികയ്ക്ക് തന്റെ സൺഗ്ലാസ് സമ്മാനമായി നൽകി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സേലത്ത് വെച്ചായിരുന്നു സംഭവം. ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണ് വിജയ് വയോധികയ്ക്ക് സമ്മാനിച്ചത്. 40,000 രൂപയിലേറെയാണ് ഈ കണ്ണടയുടെ വില എന്നാണ് റിപ്പോർട്ട്. വിജയ് വയോധികയ്ക്ക് കണ്ണട സമ്മാനിച്ചതിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായി.
കാവേരി ഡെൽറ്റയിലെ സാംബ നെൽ കൃഷിക്കായി വെള്ളം തുറന്നുവിടാൻ മേട്ടൂർ ഡാമിന്റെ ഷട്ടർ ഉയർത്താനായാണ് ചൊവ്വാഴ്ച വിജയ് സേലത്തെത്തിയത്. മേട്ടൂരിലെ ജലവൈദ്യുതപദ്ധതി സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകവെ അപ്രതീക്ഷിതമായി വിജയ് വാഹനം നിർത്തുകയായിരുന്നു. വയലിൽ ജോലി ചെയ്യുകയായിരുന്ന പ്രായമുള്ള സ്ത്രീകളെ കണ്ടാണ് അദ്ദേഹം വാഹനം നിർത്തിയത്.
തുടർന്ന് വിജയ് അവരുമായി സംസാരിച്ചു. അതിനിടെയാണ് ചെല്ലം എന്ന സ്ത്രീ മുന്നോട്ടുവന്ന് മുഖ്യമന്ത്രിയുടെ കൈയിൽ പിടിച്ചത്. തുടർന്ന് വിജയ് അവരുമായി സംസാരിക്കുകയും കൈപിടിച്ചുകൊണ്ട് തന്നെ പൂന്തോട്ടത്തിലൂടെ നടക്കുകയും ചെയ്തു. അതിനിടെയാണ് തന്റെ സൺഗ്ലാസ് വിജയ് അവർക്ക് സമ്മാനിച്ചത്. അത് വാങ്ങാൻ ചെല്ലം മടിച്ചെങ്കിലും വിജയ് തന്നെ കണ്ണട അവരുടെ കണ്ണിൽ വെച്ച് കൊടുക്കുകയായിരുന്നു.
'സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് അദ്ദേഹത്തെ നേരിട്ട് കാണാനും. എനിക്ക് ഭയങ്കര സന്തോഷമായി. ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ ഉണ്ടാകും അത് തടയാനെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. കാരണം, അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു ഞാൻ.' -ചെല്ലം പിന്നീട് പറഞ്ഞു.
വിജയ്‌യെ കണ്ട സന്തോഷത്തിൽ തന്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് പറയാൻ മറന്നുപോയെന്നും ചെല്ലം പറയുന്നു. കൂടാതെ അദ്ദേഹം ഭക്ഷണം കഴിച്ചുവെന്നും തന്നോട് പോയി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചുവെന്നും ചെല്ലം പറഞ്ഞു. 15 മിനിറ്റോളം സമയമാണ് വിജയ് അവിടെ ചെലവഴിച്ചത്. അതിനിടെ അവിടെ കൂടിയവർക്ക് സാരികളും മുണ്ടുകളുമെല്ലാം സമ്മാനമായി കൊടുത്തു.
Content Highlights: Tamil Nadu Chief Minister C. Joseph Vijay stopped his convoy in Salem to interact with farm workers, gifting his ₹40,000 Christian Dior sunglasses to an elderly woman named Chellam during a 15-minute roadside interaction.
Published: 02 Sept 2026, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented