ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനി വിസയില്ലാതെ 30 ദിവസം വരെ ഉസ്‌ബെക്കിസ്ഥാനിൽ തങ്ങാം. മധ്യേഷ്യൻ രാജ്യമായ ഉസ്‌ബെക്കിസ്ഥാനിൽ യാത്ര ചെയ്യാൻ ഏറ്റവും നല്ല സമയം, ഇളംതണുപ്പുള്ള സെപ്റ്റംബർ മുതൽ നവംബർ വരെയാണ്. മാതളനാരങ്ങയും മുന്തിരിയും വിളവെടുക്കുന്ന ഈ സമയത്ത് പ്രാദേശിക വിപണികളും സജീവമായിരിക്കും. ഡിസംബർ - ഫെബ്രുവരി മാസങ്ങളിൽ മൈനസ് ഡിഗ്രിയാണ് താപനില.

To advertise here,

ഉറപ്പായും കാണേണ്ട 5 കാഴ്ചകൾ:

താഷ്‌കന്റ് (Tashkent): തലസ്ഥാന നഗരം. ആധുനികതയും സോവിയറ്റ്-ഇസ്ലാമിക് പാരമ്പര്യവും ഒന്നിക്കുന്ന ഇടം.

മനോഹരമായ തൂക്കുവിളക്കുകളും ശില്പങ്ങളും മൊസൈക് പെയിന്റിംഗുകളും കൊണ്ട് അലങ്കരിച്ച താഷ്‌കന്റ് മെട്രോ സ്റ്റേഷനുകൾ പ്രധാന ആകർഷണമാണ്.

 

സമർഖണ്ഡ് (Samarkand): പട്ടുനൂൽ പാതയുടെ (Silk Road) ചരിത്രമുറങ്ങുന്ന പ്രധാന കേന്ദ്രം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലെ റെഗിസ്താൻ ചത്വരം (Registan Square), ബീബി-ഖാനും മോസ്‌ക്, ഷാഹി സിന്ദ എന്നിവ ചരിത്രപ്രേമികളെ ആകർഷിക്കും.

ബുഖാറ (Bukhara): പുരാതന മദ്രസകളും പള്ളികളും പരമ്പരാഗത ചന്തകളും കൊണ്ട് സമ്പന്നമായ നഗരം. കോബിൾസ്‌റ്റോൺഡ തെരുവുകളിലൂടെ ചുറ്റിനടക്കാം.

ഫെർഗാന വാലി (Fergana Valley): തിരക്കുകളിൽ നിന്ന് മാറി യാത്ര ചെയ്യാൻ അനുയോജ്യമായ സ്ഥലം. റിഷ്താനിലെ (Rishtan) പരമ്പരാഗത മൺപാത്ര നിർമ്മാണവും മാർഗിലാനിലെ (Margilan) യോദ്‌ഗോർലിക് പട്ടുനൂൽ ഫാക്ടറിയും കാണാം.

യർട്ട് ക്യാമ്പുകൾ (Yurt Camps): മരുഭൂമിയിൽ പരമ്പരാഗത വട്ടക്കൂടാരങ്ങളിൽ (Yurt) രാത്രി തങ്ങി പ്രാദേശിക ഭക്ഷണവും സംഗീതവും കലാപരിപാടികളും ആസ്വദിക്കാം.

അരിയും ഇറച്ചിയും ചേർത്തുണ്ടാക്കുന്ന പ്രശസ്തമായ 'പ്ലോവ്' (Plov), ആവിയിൽ വേവിച്ച 'മന്തി' (Manti) ഡംപ്ലിംഗുകൾ, ഗ്രിൽ ചെയ്ത 'ഷാഷ്‌ലിക്' (Shashlik) എന്നിവ ടേസ്റ്റ് ചെയ്യാൻ മറക്കരുത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹി വഴിയോ (Via Delhi) അബുദാബി/ഷാർജ/അൽമാട്ടി വഴിയോ (Connecting Flights) താഷ്‌കന്റിലെത്താം. സമർഖണ്ഡ്, ബുഖാറ തുടങ്ങിയ നഗരങ്ങളിലേക്ക് സഞ്ചരിക്കാൻ  'അഫ്രോസിയാബ്' (Afrosiyob) ഹൈ-സ്പീഡ് ട്രെയിൻ ഉപയോഗിക്കാം. ഉസ്‌ബെക്കിസ്ഥാൻ സോം (Uzbekistani Som - UZS). യുഎസ് ഡോളറോ (USD) അല്ലെങ്കിൽ ഇന്റർനാഷണൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ കരുതുന്നത് എളുപ്പമായിരിക്കും.