'പ്രകാശത്തിന്റെ പര്‍വതം' എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മക്കയിലെ ജബല്‍ അല്‍ നൂറിലെ 'ഹിറ ഗുഹ'യിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. അതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് കേബിള്‍ കാര്‍ സംവിധാനം ഒരുക്കുകയാണ് സൗദി സര്‍ക്കാര്‍.
അടുത്ത വര്‍ഷത്തോടെ ഹിറ ഗുഹയിലെത്താന്‍ കേബിള്‍ കാര്‍ സൗകര്യം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീര്‍ഥാടനകാലത്ത് ചരിത്രപരവും മതപരവുമായ ഹിറ ഗുഹയില്‍ എളുപ്പത്തില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തിലാണ് കേബിള്‍ കാര്‍ സൗകര്യമേര്‍പ്പെടുത്തുന്നത്. മക്കയിലെത്തുന്നവര്‍ നിര്‍ബന്ധമില്ലെങ്കിലും ഹിറ ഗുഹയും സന്ദര്‍ശിക്കാറുണ്ട്.
മക്കയിലെ ഹറമില്‍നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയായി 634 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതാണ് ജബല്‍ അല്‍ നൂര്‍ മല. മലയിലെ ഹിറ ഗുഹയില്‍ വെച്ചാണ് പ്രവാചകന് മുഹമ്മദ് നബിക്ക് ആദ്യമായി ദൈവത്തില്‍നിന്ന് വെളിപാട് ലഭിച്ചതും വിശുദ്ധ ഖുര്‍ ആന്‍ സൂക്തം ലഭിച്ചതുമെന്നാണ് വിശ്വാസം. 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പര്‍വതം 380 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ കുത്തനെയുള്ള ചെരിവാണ്.
ജബല്‍ അല്‍ നൂര്‍ മലയുടെ മുകളില്‍ ഒരുഭാഗത്തായാണ് ഹിറ ഗുഹ. ഗുഹയില്‍ പരമാവധി അഞ്ചുപേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ സാധിക്കും.
Content Highlights: Saudi Arabia to launch cable car system to cave Hira
Published: 18 Aug 2024, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented