സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ രാജസ്ഥാനില്‍ കൊറോണയെ ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

To advertise here,

നിലവില്‍ രാജസ്ഥാനില്‍ തങ്ങുന്ന എല്ലാ വിദേശികളും സഞ്ചാരികളും നാട്ടിലേക്ക് മടങ്ങണം. ഫെബ്രുവരി മുതല്‍ രാജസ്ഥാന്‍ ടൂറിസത്തിന് വലിയ തിരിച്ചടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സഞ്ചാര കേന്ദ്രങ്ങളും പൂട്ടുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകിടം മറിയും. 

രാജസ്ഥാനിലെ ജയ്പൂരിലെ ആംബര്‍ ഫോര്‍ട്ടിലും ഹവാ മഹലിലും ദിവസേന 8000 മുതല്‍ 10000 വരെ സഞ്ചാരികളാണ് എത്താറുള്ളത്. 

അമ്പലങ്ങളും പള്ളികളുമെല്ലാം അടച്ചിടും. ദിവസേനയുള്ള ചടങ്ങുകള്‍ മാത്രമേ നടക്കുകയുളളൂ. ഫോറസ്റ്റ് വിഭാഗത്തിനു കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങള്‍ നേരത്തേതന്നെ അടച്ചിരുന്നു. ഗവണ്‍മെന്റ് വഴി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റീഫണ്ട് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Rajasthan closes monuments, shrines, forts, wildlife sanctuaries and other sites