ഫ്രാന്‍സിലേക്കുള്ള വ്യോമഗതാഗതം പുനരാരംഭിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള പാകിസ്താന്‍ എയര്‍ലൈന്‍സിന്റെ പരസ്യം ഇന്റര്‍നെറ്റില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒരു പിഐഎ വിമാനം ഈഫല്‍ ടവറിന് നേരെ പറന്നടുക്കുന്ന ചിത്രമാണ് പരസ്യ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 'പാരിസ്, ഞങ്ങള്‍ ഇന്ന് വരുന്നു.' എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. 2025 ജനുവരി 10 മുതല്‍ ഇസ്ലാമാബാദില്‍ നിന്ന് പാരിസിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു എന്ന വരിയും ചെറുതായി പരസ്യത്തില്‍ നല്‍കിയിരുന്നു. ആഴ്ചയില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സർവീസ്.
1979 ല്‍ പിഐഎ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സമാനമായ മറ്റൊരു പരസ്യത്തില്‍ വിമാനത്തിന്റെ നിഴല്‍ പതിഞ്ഞ യുഎസിലെ ന്യൂയോര്‍ക്കിലുള്ള ട്വിന്‍ ടവറുകളുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഈ കെട്ടിടങ്ങളാണ് 2001 സെപ്റ്റംബര്‍ 11 ന് ഭീകരര്‍ വിമാനം ഇടിച്ചിറക്കി തകര്‍ത്തത്.
സോഷ്യല്‍ മീഡിയയില്‍ പുതിയ പരസ്യം വലിയ ചര്‍ച്ചയായി. പലരും വിമര്‍ശനമുയര്‍ത്തിയാണ് രംഗത്തുവന്നത്.
ഇന്ന് അറിയിപ്പാണോ മുന്നറിയിപ്പാണോ എന്നാണ് ഒരു എക്‌സ് ഉപഭോക്താവ് ചോദിക്കുന്നത്. പരസ്യം എന്നതിനേക്കാള്‍ ഭീഷണി ആയാണ് ഇത് കാണുമ്പോള്‍ തോന്നുന്നതെന്ന് മറ്റൊരാള്‍ പറയുന്നു.
ഫ്രാന്‍സില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സേവനം നിര്‍ത്തലായത് എങ്ങനെ?
ഫ്രാന്‍സില്‍ മാത്രമല്ല, നാല് വര്‍ഷം മുമ്പാണ് യൂറോപ്യന്‍ യൂണിയന്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരുടെ ലൈസന്‍സ്, അപകടങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി.
Content Highlights: Pakistan International Airlines` ad announcing resumed flights to Paris
Published: 11 Jan 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented