മ്പോടെ പടയപ്പ. കൂടെ ബ്ലൂവെയിലും ഗോള്‍ഡന്‍ വേവും. വിനോദസഞ്ചാരികള്‍ക്കായി മൂന്നാര്‍ മാട്ടുപ്പട്ടിയില്‍ എത്തിച്ച മൂന്ന് പുതിയ ബോട്ടുകളാണ് ഇത്. ഹൈഡല്‍ ടൂറിസം വകുപ്പിന് കീഴിലാണ് മാട്ടുപ്പട്ടി സണ്‍ മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ പുതിയ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചത്. കാലഹരണപ്പെട്ട ബോട്ടുകള്‍ ഒഴിവാക്കിയാണ് ഏഴുപേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന മൂന്ന് പുതിയ ബോട്ടുകള്‍ സര്‍വീസ് തുടങ്ങിയത്. ഒരു ബോട്ടിന് മൂന്നാറുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പനായ പടയപ്പയുടെ പേര് നല്‍കാന്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

To advertise here,

ഓരോന്നിനും ഏകദേശം 16 ലക്ഷം രൂപ വീതമാണ് ചെലവ്. വിവിധ യന്ത്രഭാഗങ്ങള്‍ പല സ്ഥലങ്ങളില്‍നിന്ന് വാങ്ങി യോജിപ്പിച്ചാണ് ബോട്ടുകള്‍ നിര്‍മിച്ചത്. പടയപ്പ, ബ്ലൂവെയില്‍, ഗോള്‍ഡന്‍ വേവ് എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് ബോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

placeholder
ഹൈഡൽ ടൂറിസം വകുപ്പിന് കീഴിൽ മാട്ടുപ്പട്ടിയിൽ പുതുതായി എത്തിച്ച സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ

1400 രൂപയാണ് ഒരു ബോട്ടിന് ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്. പുതുതായി എത്തിച്ച ബോട്ടുകള്‍ കൂടാതെ അഞ്ചുപേര്‍ക്ക് കയറാവുന്ന നാല് സ്പീഡ് ബോട്ടുകള്‍ ഹൈഡല്‍ ടൂറിസത്തിന് കീഴില്‍ സര്‍വീസ് നടത്തുന്നുണ്ട്. 20 പേര്‍ക്ക് കയറാവുന്ന മറ്റൊരു ബോട്ട് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉടന്‍ സര്‍വീസ് ആരംഭിക്കും.