കോഴിക്കോട്: ബേപ്പൂരിനേയും കോഴിക്കോട് ബീച്ചിനേയും ബന്ധിപ്പിക്കുന്ന സ്പീഡ് ബോട്ട് സർവീസ് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ വിനോദസഞ്ചാരമേഖലയിൽ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു.

To advertise here,

മലബാറിന്റെ കടൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്പീഡ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളുള്ള സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്-ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഒരു ബോട്ടിൽ 13 പേർക്ക് യാത്ര ചെയ്യാം. കോഴിക്കോട് ബീച്ചിൽനിന്ന് മിതമായ വേഗത്തിൽ 15 മിനിറ്റ് കൊണ്ട് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.