ന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കം വാഴമല സന്ദർശിച്ച് വിപുലമായ രൂപരേഖ തയ്യാറാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. പുതിയ ബജറ്റ് കഴിഞ്ഞതു കൊണ്ട് പെട്ടെന്നെത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുള്ളതുകൊണ്ടാണ് സദർശനം വൈകിയത്. പൊയിലൂർ മടപ്പുരയ്ക്ക് സമീപമുള്ള പി.ആർ. സ്മാരക പ്രകൃതി സംരക്ഷണകേന്ദ്രമടക്കം ഉൾക്കൊള്ളിച്ചുള്ള പദ്ധതികൾ ഉൾപ്പെടുത്താനാണ് ഉദ്ദേശ്യം.

തുടർന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ സംരംഭം എന്ന നിലയിലല്ല വികസന പ്രവർത്തനങ്ങൾക്ക് രൂപംനൽകുക. മന്ത്രിയും മണ്ഡലം എം.എൽ.എ.യുമായിരുന്ന കെ.കെ.ശൈലജ തുടങ്ങിവെച്ച ടൂറിസംപദ്ധതി കുറേക്കൂടി വിപുലമാക്കി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അന്ന് ടൂറിസംപദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയിരുന്നു. മലമുകളിൽ നീന്തൽക്കുളം, വഴിയോരവിശ്രമകേന്ദ്രം, പഴശ്ശി കാനനപാത തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.

ആ പദ്ധതി പിന്നോട്ട് പോയിട്ടില്ല. പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ വാഴമല, നരിക്കോട്, പാത്തിക്കൽ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങൾ കൂടിയാണ്. പരിസ്ഥിതിക്ക് വലിയ ആഘാതം വരുത്തിക്കൊണ്ട് സ്റ്റോൺക്രഷർ, പാറമടകൾ എന്നിവ വന്നതോടെ പ്രകൃതി തന്നെ അവിടെ ദുരന്തങ്ങൾ ഉണ്ടാക്കിയിരിക്കയാണ്.

vazhamala

ജനങ്ങൾ ആഗ്രഹിക്കുന്നത് ശക്തമായ ഇടപെടലുകളിലൂടെ പ്രദേശം സംരക്ഷിക്കണമെന്നാണ്. അതോടൊപ്പം സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രമാക്കാനുമാണ് ഉദ്ദേശ്യം.

കെ.പി.മോഹനൻ

എം.എൽ.എ.

പഞ്ചായത്തിന്റെ സഹകരണം ഉണ്ടാകും

തൃപ്രങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ നിവേദനത്തിന്റെയും നിരന്തരമായ ഇടപെടലിന്റെയും ഫലമായി സർക്കാർ ഇക്കോടൂറിസം പദ്ധതി വിഭാവനംചെയ്തെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.

പ്രകൃതിയുടെ വീണ്ടെടുപ്പിനും പ്രദേശത്തിന്റെ വികസനത്തിനും ഉതകുന്ന വലിയ മുതൽക്കൂട്ടാവും വാഴമല ഇക്കോടൂറിസം പദ്ധതി. വാഴമല കേന്ദ്രമാക്കിയുള്ള വിനോദസഞ്ചാരവികസനപ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ പൂർണ സഹകരണം ഉണ്ടാകും.

നസീമ ചാമാളിയതിൽ,

പ്രസിഡന്റ്, തൃപ്രങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത്

ടൂറിസംസാധ്യത പ്രയോജനപ്പെടുത്തണം

വാഴമല കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവികസനം നാടിന്റെ കൂടി വികസനമായി മാറും. വനംവകുപ്പിന്റെ അധീനതയിലുള്ള പി.ആർ. കുറുപ്പ് സ്മാരക പ്രകൃതിപഠന കേന്ദ്രത്തെ കൂടി ഉൾപ്പെടുത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രകൃതി സ്നേഹികൾക്കും ഉപകാരപ്രദമായ രീതിയിൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. റവന്യൂ, വനം, ടൂറിസം, പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള വികസനസാധ്യതയും ഉപയോഗപ്പെടുത്തണം.

പി.ഷൈറീന

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം വേണം

നിലവിലുള്ള പ്രകൃതിഭംഗിക്ക് ഒരു തരത്തിലുള്ള ആഘാതവും ഏൽപ്പിക്കാതെയുള്ള ടൂറിസംവികസനമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വിനോദസഞ്ചാരികളുടെ വരവ് വനനശീകരണത്തിനും പ്രകൃതിയുടെ തനിമ നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള വിനോദസഞ്ചാര വികസനമാണ് ലക്ഷ്യമാക്കേണ്ടത്.

ഉഷ രയരോത്ത്

ജില്ലാ പഞ്ചായത്തംഗം

പാറമടകളെ നിയന്ത്രിക്കണം

പ്രകൃതിരമണീയമായ വാഴമലയിൽ ടൂറിസംപദ്ധതി യാഥാർഥ്യമാകുന്നതോടെ പൊയിലൂർ, കൊളവല്ലൂർ ചെറുവാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയതോതിൽ വികസനം വരും. ജനപ്രതിനിധി എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ട്രൈബൽ ഏരിയ എന്ന നിലയിൽ നരിക്കോട് നിവാസികളിൽനിന്നും എല്ലാ സഹായസഹകരണവും ഉറപ്പുതരുന്നു.

കൂടാതെ, കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി സഹായങ്ങൾ നേടിയെടുക്കാനും ശ്രമിക്കും. അതേസമയം, വൻതോതിലുള്ള പ്രകൃതിദുരന്തത്തിന് ഇടവരുന്ന മലമുകളിലെ പാറമടകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും വേണം.

ഇ.സുധാവാസു,

തൃപ്രങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡംഗം

Content highlights :kannur vazhamala become a tourist place and development plan will be prepared