കാന്തല്ലൂര്‍ പഞ്ചായത്തില്‍ പ്രശസ്ത ഇരച്ചില്‍ പാറ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. ആയിരത്തലധികം സഞ്ചാരികളാണ് ദിവസേന വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി എത്തിക്കൊണ്ടിരിക്കുന്നത്.ഒരാഴ്ചയായി കാന്തല്ലൂര്‍ മലനിരകളില്‍ കനത്തമഴ തുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തില്‍ നല്ല നീരൊഴുക്കുണ്ട്.
നൂറടി ഉയരത്തില്‍നിന്ന് വീഴുന്ന വെള്ളചാട്ടം മറ്റേതൊരു വെള്ളച്ചാട്ടത്തേക്കാളും ഭംഗിയേറിയതാണ്. സുരക്ഷിതമായി കുളിക്കുവാന്‍ കഴിയും. വെള്ളച്ചാട്ടത്തിനടുത്ത് പത്തടി അകലം വരെ ചെറുവാഹനത്തില്‍ എത്തുവാനും കഴിയും. ഒരാഴ്ചയായി സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കോവില്‍ക്കടവ് ടൗണില്‍ നിന്നും ഇടക്കടവ് റോഡില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിന് വീതിയില്ലാത്തതും വെള്ളച്ചാട്ടത്തിന് മുന്‍വശത്തുള്ള അനധികൃത പെട്ടിക്കടകളും സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
Content Highlights: Erachilpara waterfalls kanthalloor idukki Marayoor
Published: 09 Nov 2023, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented