ഞ്ചാരികൾക്കുള്ള വിലക്കുകൾ ഭാഗികമായി എടുത്തുകളഞ്ഞതോടെ ദുബായ് മണ്ണിലേക്ക് പറന്നിറങ്ങാനുളള തയ്യാറെടുപ്പിലാണ് സഞ്ചാരികൾ. ദുബായ് എയർപോർട്ടിലെത്തുന്ന യാത്രികർക്ക് കോവിഡ് രോഗമുണ്ടോ എന്ന് കണ്ടെത്താൻ അധികൃതർ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ്.

To advertise here,

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ് ഇനിമുതൽ ദുബായ് എയർപോർട്ടിൽ കോവിഡ് രോഗികളുണ്ടോ എന്ന് കണ്ടെത്തുക. നായ്ക്കൾക്ക് കോവിഡ് വൈറസിനെ മണത്ത് കണ്ടുപിടിക്കാനാകുമെന്നാണ് അധികൃതരുടെ വാദം. നിരവധി രാജ്യങ്ങൾ ഇപ്പോഴും ഇതിന്റെ പരീക്ഷണത്തിലാണ്.

പ്രത്യേക പരിശീലനം നേടിയ സ്നിഫർ നായകൾക്ക് കാൻസർ, ട്യൂബർക്കുലോസിസ്, മലേറിയ, ഡയബറ്റിക്സ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനാകുമെന്നും അതേപോലെ കോവിഡ് വൈറസിനെയും കണ്ടെത്താൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ ഉറപ്പിച്ച് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദുബായ് ഹെൽത്ത് അതോറിറ്റിയും ഡോഗ് ട്രെയിനർമാരും ചേർന്നാണ് പുതിയ പരീക്ഷണമേറ്റെടുത്തിരിക്കുന്നത്. യാത്രികരിൽ നിന്നും എടുക്കുന്ന സ്രവം പ്രത്യേക മുറിയിലുള്ള നായയ്ക്ക് മണക്കാൻ കൊടുക്കുകയും അതുവഴി നായയ്ക്ക് സ്രവത്തിൽ കോവിഡ് വൈറസിന്റെ അംശമുണ്ടോ എന്ന് കണ്ടെത്താനാകും. യാത്രക്കാർക്ക് നേരിട്ട് നായയുടെ അടുത്തേക്ക് പോകേണ്ട ആവശ്യമില്ല.

ദുബായ് ഈ പരീക്ഷണത്തിൽ വിജയിച്ചാൽ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും സ്നിഫർ നായ്ക്കളെ കോവിഡ് വൈറസ് കണ്ടെത്തുന്നതിനായി ഉപയോഗപ്പെടുത്തിയേക്കും.

Content Highlights: Dubai Airport becomes the first to deploy dogs to sniff and detect Coronavirus