
കോവിഡ് 19 ലോകം മുഴുവൻ ബാധിച്ചതോടെ ടൂറിസം രംഗം ആകെ താറുമാറായി. അതിനിടയിൽ സഞ്ചാരികൾക്ക് പ്രിയങ്കരമായ ഒന്നാണ് വിർച്വൽ ടൂറുകൾ. വീട്ടിലിരുന്ന് ഫോണോ ലാപ്ടോപ്പോ ടാബോ ഉപയോഗിച്ച് അന്യ രാജ്യങ്ങളിലെ കാഴ്ചകൾ കാണുന്ന വിർച്വൽ ടൂറിന് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്.
ഇത് മുന്നിൽക്കണ്ട് ജപ്പാനും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും വിർച്വൽ ടൂറല്ല അതിൽ നിന്നും ഒരു വരുമാനം നേടിയെടുക്കാനുള്ള അവസരമാണ് സഞ്ചാരികൾക്കായി ജപ്പാൻ ഒരുക്കുന്നത്. ജപ്പാൻ റെയിൽ പാസ്സാണ് ഈ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച 20 ഇടങ്ങളിലേക്കുള്ള വിർച്വൽ ടൂറുകൾ ജപ്പാൻ റെയിൽ പാസിന്റെ വെബ്സൈറ്റിലുണ്ട്. അത് മുഴുവൻ കണ്ട് മികച്ചൊരു റിവ്യു തയ്യാറാക്കി കമ്പനിയ്ക്ക് അയച്ചാൽ 250 ഡോളർ വരെ പ്രതിഫലമായി ലഭിക്കും.
താത്‌പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അതിന് മുൻപ് ഒരു കാര്യം ചെയ്തുതീർക്കേണ്ടതുണ്ട്. നിങ്ങൾ യാത്ര പോയ ഏതെങ്കിലും ഒരു സ്ഥലത്തുനിന്നുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യണം. അതിനോടൊപ്പം ജപ്പാനിലെ ഈ 20 സ്ഥലങ്ങളിലേതെങ്കിലുമൊന്നിന്റെ റിവ്യൂവും എഴുതണം. ഇതും പോസ്റ്റ് ചെയ്യണം. പോസ്റ്റ് ചെയ്യുമ്പോൾ JRPass എന്ന് ടാഗ് ചെയ്യുകയും #JapanVirtualTravel എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും വേണം.
ജൂലായ് 20 വരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇടാം. ജൂലായ് 22 ന് മത്സരവിജയികളെ പ്രഖ്യാപിക്കും. റിവ്യു ചെയ്യുന്ന ഇടങ്ങൾ ഗൂഗിൾ സ്ട്രീറ്റ് ഉപയോഗിച്ച് കാണാനാകുന്നതായിരിക്കണം.
Content Highlights:Avirtual tour of Japan's most popular tourist sites and get paid for it
Published: 11 Jun 2020, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented