കാടിനകത്ത്, പുഴയുടെ തീരങ്ങളില്‍ ജലകണങ്ങള്‍ നിറഞ്ഞ കാറ്റേറ്റ് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന തായ്‌ലന്റിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് കാഞ്ചനബുരി. വനമേഖലകളില്‍ പ്രകൃതിയുമായിചേര്‍ന്ന് ജീവിക്കാനിഷ്ടപ്പെടുന്നവരാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളിലധികവും. മലകള്‍ക്ക് താഴെ വനത്തിനുനടുവിലുള്ള നാടാണ് കാഞ്ചനബുരി, ഖ്വായ് നോയ്, ഖ്വായ് യായ് നദികളുടെ സംഗമസ്ഥാനം. എറവാന്‍ വെള്ളച്ചാട്ടം ഉള്‍പ്പെടെ കാട്ടിലെ ഏഴ് വെള്ളചാട്ടങ്ങള്‍ ഈ ഒറ്റയാത്രയില്‍ കാണാവുന്നതാണ്.
കാഞ്ചനപുരിയിലെ കാഴ്ച്ചകളില്‍ പ്രധാനമാണ് ഗോത്രങ്ങളിലൂടെയുള്ള സഞ്ചാരം. ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സംസാരത്തിലും ഇടപെടലുകളിലുമെല്ലാം ഒരകലം പാലിക്കുന്നതായി തോന്നി.
വനത്തിനുള്ളില്‍ ചെറിയതാമസസ്ഥലങ്ങള്‍ ഉണ്ടാക്കുന്നു കുട്ടികളുടെ വിദ്യാഭ്യസത്തിനായി അതിനകത്തുതന്നെ വിദ്യാലങ്ങളുണ്ട്.അക്ഷരം എഴുതാനും വായിക്കാനും സംഖ്യകള്‍ കൂട്ടാനുമുള്ള പഠിപ്പുനേടുന്നതോടെ മിക്കവരുടേയും വിദ്യാഭ്യാസകാലം അവസാനിക്കും. പിന്നീട് കൃഷിയിലേക്കും പുഴയുമായി ചേര്‍ന്ന ജോലികളിലേക്കും ഇറങ്ങുന്നതാണ് പതിവ്.
ഖ്വായ് നദിയിലെ ഒഴുക്കിലൂടെയുളള നീന്തല്‍ കാഞ്ചനപുരി കാട്ടിലെ സാഹസികയാത്രകളില്‍ ഒന്നാണ്. ഗ്രോത്രങ്ങള്‍ കാണാന്‍ പോകുന്നതും തിരിച്ചുവരുന്നതും പുഴയിലൂടെ ചങ്ങാടത്തില്‍ യാത്രചെയ്താണ്. തിരിച്ചുവരവില്‍ ലൈഫ് ജാക്കറ്റുകള്‍ അണിഞ്ഞ് സഞ്ചാരികള്‍ക്ക് പുഴയിലേക്ക് ചാടാം. മൂന്നുകിലോമീറ്ററിലധികം ദൂരം പുഴയിലൂടെ ഒഴുകിനടക്കാനുള്ള സൗകര്യം ലഭിക്കും.
മല്ലികാസിറ്റി
നൂറ്റാണ്ടുകള്‍ മുന്‍പുള്ള തായ് ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ പുന:സൃഷ്ടിച്ചാണ് 'മല്ലികാസിറ്റി' സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. 150 മുതല്‍ 190 വര്‍ഷം വരെ പുറകിലേക്കുള്ള ജീവിതത്തിന്റെ ലൈവ് റെപ്രസെന്റേഷനുകള്‍ ഇവിടെ നിറഞ്ഞുനില്‍ക്കുന്നു.
പഴയകാലത്തെ ജനജീവിതം, അവരുടെ ഭാഷ, ഭക്ഷണം, വസ്ത്രം, ജോലികള്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ബാങ്ക്‌സിസ്റ്റം എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ഇരുപത്തിനാല് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു
വാർ സെമിത്തേരി
തായ്‌ലന്‍ഡിലെ വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് കാഞ്ചനബുരി. പ്രകൃതി മനോഹരമായ ഈ പ്രദേശം ചരിത്രപരമായി ഒരുപാട് വിഷയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നാടുകൂടിയാണ്. അതില്‍ ലോക മഹായുദ്ധവുമായി ബന്ധപ്പെട്ടുകിടക്കുന്ന അവശേഷിപ്പുകളാണ് കൂടുതലും,രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പക്ഷത്തായിരുന്നു ഈ നാട്.യുദ്ധകാലത്ത് ജാപ്പാനീസ് സൈന്യം കീഴടക്കി സ്വന്തമാക്കി കൊണ്ടുവന്ന യുദ്ധത്തടവുകാരെ കൊണ്ടാണ് നാട് പുതുക്കി പണിതത്.
യുദ്ധതടവുകാരായെത്തിയ മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളും കൊടിയപീഡനങ്ങളും സമാനതകളില്ലാത്തതാണ്. ഏറ്റവും മോശം ധാന്യമുപയോഗിച്ചുണ്ടാക്കിയ കഞ്ഞിനല്‍കി രാത്രിയില്‍ രക്ഷപ്പെട്ടുപോകാതിരിക്കാന്‍ കൈകാലുകള്‍ ചങ്ങളകളാല്‍ ബന്ധിച്ചും അവരെ അടിമകളെ പോലെ തടവില്‍ പാര്‍പ്പിച്ചു. പകല്‍ മുഴുവന്‍ പലതരം ജോലികള്‍ക്കായി ഉപയോഗിച്ചു.ആവശ്യത്തിന് ഭക്ഷണം വിശ്രമവുമില്ലാതെ ദുരിതജീവിതം താണ്ടാനാകാതെ ആഴ്ച്ചകള്‍ക്കുള്ളില്‍ തടവിലകപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങി.മരണപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അവരെയെല്ലാം അടക്കം ചെയ്ത സെമിത്തേരി ഇന്നും ആ നാട്ടിലുണ്ട.്
Content Highlights: yathra october 2024 edition
Published: 23 Sept 2024, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented