ങ്ങുമെത്താതെ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് പ്രഖ്യാപിച്ച കാരവന്‍ പാര്‍ക്ക് പദ്ധതി. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കാരവന്‍പാര്‍ക്ക് ഒരുക്കി വിനോദസഞ്ചാരികളുമായെത്തുന്ന 'സഞ്ചരിക്കുന്ന വീടിന്' സുരക്ഷയൊരുക്കുന്നതായിരുന്നു പദ്ധതി. ഇത്തരത്തിലെ ആദ്യ കാരവന്‍ പാര്‍ക്ക് ബേക്കലില്‍ വരുമെന്ന് 2022 മാര്‍ച്ചില്‍ ടൂറിസംമന്ത്രി പറഞ്ഞിരുന്നു. പക്ഷേ, പദ്ധതി ഇതുവരെ എങ്ങുമെത്തിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

To advertise here,

പാര്‍ക്ക് ഒരുക്കുന്നതിന്റേയും സംരക്ഷണത്തിന്റേയും ചുമതല കേരള ടൂറിസം ഡിവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു (കെ.ടി.ഡി.സി). ബേക്കലില്‍ കെ.ടി.ഡി.സി.ക്ക് സ്വന്തമായി നാലേക്കറോളം സ്ഥലം ഉള്ളതിനാല്‍ പദ്ധതി വന്നേക്കുമെന്നുതന്നെയായിരുന്നു ഏവരുടേയും പ്രതീക്ഷ. പക്ഷേ, ഒന്നര വര്‍ഷത്തിനുശേഷവും ഭരണാനുമതിയെന്ന കടമ്പ കടന്നതല്ലാതെ മറ്റു നടപടികളില്ലെന്നാണ് ടൂറിസംമേഖലയിലുള്ളവര്‍ പറയുന്നത്.

എന്താണ് കാരവന്‍പാര്‍ക്ക്

വിനോദസഞ്ചാരികള്‍ 'സഞ്ചരിക്കുന്ന വീട്ടില്‍'' (കാരവന്‍) യാത്ര തിരഞ്ഞെടുക്കുന്നു. രണ്ടുപേര്‍ക്കോ നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്ന രണ്ടുതരത്തിലുള്ള കാരവനുകളുണ്ട്. സോഫ കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവ്ന്‍, തീന്‍മേശ, ശൗചാലയം, ക്യുബിക്കിള്‍, എ.സി., ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ-വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിങ് സംവിധാനം തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിച്ചിരിക്കും.

കാഴ്ചകള്‍ കണ്ടശേഷം ഇതിനായി ഒരുക്കിയ പാര്‍ക്കില്‍ ഈ വാഹനം പാര്‍ക്ക് ചെയ്യാം. സഞ്ചാരികള്‍ക്ക്',/വീട്ടുകാര്‍ക്ക് ഹോട്ടലില്‍ മുറിയെടുക്കാതെ വാഹനത്തില്‍ വിശ്രമിക്കാം, രാത്രി തങ്ങാം. സഞ്ചരിക്കുന്ന വീടുതന്നെ ഉള്‍നാടുകളിലേക്ക് എത്തിച്ച് ഗ്രാമക്കാഴ്ചകള്‍ കണ്ട് മടങ്ങാം എന്നതും ഗുണമാണ്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ അല്ലെങ്കില്‍ ദീര്‍ഘനേരമോ ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകള്‍. പാര്‍ക്കിന് നല്ല സൗകര്യമുള്ള ഭൂമി വേണം. വാഹനത്തിന് വൈദ്യുതി നല്‍കാനുള്ള സൗകര്യമുണ്ടാകണം. കാരവന്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും സുരക്ഷാജീവനക്കാരും വേണം. പാര്‍ക്കില്‍ ലഘുഭക്ഷണശാല, ശൗചാലയം, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയും ഉണ്ടാകണം.

അധിക ഇന്ധനച്ചെലവ്, വിലകൂടിയ വാഹനം വഴിയരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ തുടങ്ങിയവ പാര്‍ക്കില്ലാത്തതിന്റെ പ്രശ്‌നങ്ങളായി ഈ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭരണാനുമതിയില്‍ ഒതുങ്ങി

ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാര്‍ക്ക് ബേക്കലിലും മറ്റൊന്ന് പൊന്മുടിയിലും വരുമെന്ന് പറഞ്ഞിരുന്നു. ഇവയാണ് ഭരണാനുമതിയില്‍ ഒതുങ്ങിപ്പോയത്. മലബാറിലെ ആദ്യ കാരവന്‍ കാസര്‍കോട്ട് കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തിരുന്നു. അതാകട്ടെ, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.