ഒരു വശത്ത് സ്വർണനിറത്തിൽ തിളങ്ങുന്ന സാവന്ന പുൽമേടുകൾ. മറുവശത്ത് ഇരതേടി നീങ്ങുന്ന ചീറ്റപ്പുലികൾ. ഇടയ്ക്ക് ജിറാഫുകളും സീബ്രകളും ആനക്കൂട്ടങ്ങളും. പ്രകൃതി ഒരുക്കുന്ന കാഴ്ചകളുടെ വിസ്മയലോകമാണ് കെനിയയിലെ മസായി മാര.

To advertise here,

ജി. ജ്യോതിലാലിന്റെ യാത്രാവാണി ഇത്തവണ എത്തുന്നത് തലാക്ക് നദിക്കരയിലെ ഇൽക്കിലിയാനി ക്യാമ്പിലേക്കാണ്.

വന്യജീവികളുടെ ജീവിതവും പ്രകൃതിയുടെ ഭക്ഷണശൃംഖലയും മനുഷ്യൻ നിർമിച്ച അതിരുകളുടെ അർഥവും ചേർന്നൊരു യാത്ര. മസായി മാരയുടെ വിസ്മയക്കാഴ്ചകളിലൂടെ ജി. ജ്യോതിലാൽ നടത്തുന്ന സഞ്ചാരം കേൾക്കാം, യാത്രാവാണിയുടെ 113-ാം എപ്പിസോഡിൽ. ശബ്ദമിശ്രണം : പ്രണവ് പി എസ്,നിർമ്മാണം : ആർ ജെ അച്ചൂ.