കൊച്ചി: കേരളം ആസ്ഥാനമായുള്ള ക്യാമ്പർവാൻ ക്യാംപ്‌സ് ആൻഡ് ട്രെയിൽസ് എന്ന സ്റ്റാർട്ടപ്പിന് തമിഴ്‌നാട്ടിൽ കാരവൻ ടൂറിസം വികസിപ്പിക്കാനുള്ള കരാർ ലഭിച്ചു. തമിഴ്‌നാട്ടിൽ കാരവൻ ടൂറിസത്തിനായി അടിസ്ഥാനസൗകര്യവും സേവനങ്ങളും ഒരുക്കുന്നതിന് മൂന്നുവർഷത്തിനുള്ളിൽ 105 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഗൈഡൻസ് തമിഴ്‌നാട്, ടൂറിസം ഡയറക്ടറേറ്റ് എന്നിവയുമായാണ് ക്യാമ്പർവാൻ ക്യാംപ്‌സ് ആൻഡ് ട്രെയിൽസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ‘കാരവൻ ആസ് എ റെന്റൽ സർവീസ്’ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 300 സംരംഭകരെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 3,000 പേർക്ക് തൊഴിലവസരവുമൊരുക്കും.
ക്യാമ്പർവാനിനുവേണ്ടി സ്ഥാപകനും ഡയറക്ടറുമായ കെ.എം. വന്ദൻ, ഗൈഡൻസ് തമിഴ്‌നാടിനുവേണ്ടി എം.ഡി.യും സി.ഇ.ഒ.യുമായ ഡോ. ഡാരസ് അഹമ്മദ്, ടൂറിസം വകുപ്പിനുവേണ്ടി ടൂറിസം കമ്മിഷണർ ജെ. ഇന്നസെന്റ് ദിവ്യ എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
Content Highlights: Kerala-based Campervan Camps & Trails secures a Rs 105 Cr deal to develop caravan tourism infrastructure and services in Tamil Nadu, creating jobs and entrepreneurship.
Published: 15 Feb 2026, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented