ക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ത്രോബാക്ക് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ സ്മൃതി മന്ദാന. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ പ്രശസ്തമായ ടേബിള്‍ മൗണ്ടനരികില്‍ നിന്നുള്ള ചിത്രമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യൂപോയിന്റിലെ റെയിലിങ് പിടിച്ച് അതിമനോഹരമായ കടലിന്റെ കാഴ്ചകള്‍ കാണുകയാണ് സ്മൃതി. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് സ്മൃതി മന്ദാനയ്ക്കുള്ളത്‌.

To advertise here,

ലോകത്തിന്റെ നെറുകയിലെ ടേബിള്‍

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ ഉള്ള അതിമനോഹരമായ പര്‍വതമാണ് ടേബിള്‍ മൗണ്ടന്‍. മേശ പോലെ ആകൃതി ഉള്ളത് കൊണ്ട് കിട്ടിയ പേരാണിത്. കേബിള്‍ വേയില്‍ കയറി നേരെ മുകളില്‍ എത്തിച്ചേരാം. അവിടെ നിന്നാല്‍ സമുദ്രവും നഗരവും കാണാം. ടേബിള്‍ ക്ലോത്ത് എന്നു വിളിക്കുന്ന വെളുത്ത മേഘപടലം പലപ്പോഴും ഈ പര്‍വതത്തെ ആവരണം ചെയ്തു കാണപ്പെടാറുണ്ട്.

1086 മീ. ഉയരമുള്ള മക്ലിയര്‍സ് ബീകണ്‍ ആണ് ടേബിള്‍ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 1929ല്‍ ഒരു 'കേബിള്‍ വേ' ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിള്‍ മൗണ്ടന്‍. സഞ്ചാരികള്‍ക്കായി ട്രെക്കിങ്, ഹൈക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.