പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൗറീഷ്യസില്‍ തന്റെ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷമാക്കി നടി അനുപമ പരമേശ്വരന്‍. യാത്രയുടെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിറന്നാളാഘോഷം മാത്രമല്ല സിനിമ ജീവിതത്തിന്റെ പത്താംവാര്‍ഷികവും കൂടെ ആഘോഷിക്കാനായിരുന്നു അനുപമയുടെ വിദേശയാത്ര. ബീച്ച് വൈബില്‍ കിടിലന്‍ ലുക്കിലാണ് ചിത്രങ്ങളില്‍ അനുപമയുള്ളത്.
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ തന്റെ പതിനെട്ടാം വയസ്സിലാണ് അനുപമ സിനിമയിലെത്തിയത്. പിന്നീട് ഇതര ഭാഷാ സിനിമകളിലും അഭിനയിച്ച അനുപമ തെന്നിന്ത്യയിലെ തന്നെ ജനപ്രിയ താരമായി മാറി. തന്റെ നേട്ടങ്ങളെ പിന്തുണച്ച ആരാധകരോട് നന്ദി പറയുന്നതായി മൗറീഷ്യസ് ചിത്രങ്ങളുടെ പോസ്റ്റില്‍ അനുപമ കുറിച്ചു. നിരവധി ആരാധകരും സെലിബ്രിറ്റികളും അനുപമയ്ക്ക് പിറന്നാളാശംസകളും നേര്‍ന്നിട്ടുണ്ട്.
മാരിയറ്റിന്റെ കീഴിലുള്ള ലേ മെറീഡിയന്‍ ഐല്‍ മൗറിസ് പഞ്ചനക്ഷത്ര റിസോര്‍ട്ടിലായിരുന്നു താരത്തിന്റെ ആഘോഷം. മൗറീഷ്യസിലെ പോയിന്റെ ഓക്‌സ് പിമെന്റ്‌സ് ബീച്ചിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസിലെ കടല്‍ത്തീരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഐല്‍ മൗറീസ് മെറിഡിയന്‍ ഉള്ളത്. അത്യാഢംബരങ്ങള്‍ നിറഞ്ഞ ഒരു മൗറീഷ്യസ് വെക്കേഷനായി സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ ഈ റിസോര്‍ട്ടില്‍ എത്താറുണ്ട്.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ ഡെസ്റ്റിനേഷനാണ് മൗറീഷ്യസ്. സഞ്ചാരികള്‍ ഏറെയെത്തുന്ന മൗറീഷ്യസിലെ ബീച്ച് ടൂറിസം ലോകപ്രശസ്തമാണ്. വെള്ളമണല്‍ തീരങ്ങളും അതിമനോഹരമായ ബീച്ചുകളും പ്രകൃതിദത്ത തടാകങ്ങളും വിനോദസഞ്ചാര സംസ്‌കാരവുമൊക്കെയാണ് സഞ്ചാരികള്‍ക്ക് മൗറീഷ്യസ് പ്രിയപ്പെട്ടതാക്കുന്നത്. സ്‌കൈ ഡൈവിങ്, പാരാ ഗ്ലൈഡിങ്, സീ പ്ലെയിന്‍ തുടങ്ങിയ സാഹസിക വിനോദസങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്. തനതായതും ലോകോത്തരവുമായ ഭക്ഷണ വിഭവങ്ങളും മൗറീഷ്യസിനെ മികച്ച സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
Content Highlights: Actress Anupama Parameswaran birthday celebration Mauritius
Published: 23 Feb 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented