മോതിരക്കണ്ണി: മോതിരക്കണ്ണി, പീലാർമുഴി ഭാഗങ്ങളിലെ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷം. മോതിരക്കണ്ണി അങ്കണവാടിക്കുസമീപം ചക്കാലമറ്റത്ത് ജോസിന്റെ പറമ്പിൽ വീടിനോട് ചേർന്നുനിന്നിരുന്ന മൂന്ന് പനകൾ കാട്ടാന മറിച്ചിട്ടു. ശനിയാഴ്ച രാത്രി 10.20-ഓടെയാണ് സംഭവം. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് പട്രോളിങ് സംഘമെത്തി കാട്ടാനയെ തുരത്തി.

To advertise here,

കൃഷി ഉപേക്ഷിച്ച പൈനാപ്പിൾ തോട്ടത്തിനുസമീപമാണ് ഇപ്പോൾ ആനകൾ തമ്പടിക്കുന്നത്. കാട്ടാനശല്യത്തെത്തുടർന്നാണ് ഈ തോട്ടത്തിലെ കൃഷി ഉപേക്ഷിച്ചത്. കൃഷിയില്ലെങ്കിലും മുളച്ചുവരുന്ന പൈനാപ്പിൾ പതിവായി തിന്നാനെത്തുന്ന കാട്ടാനകളാണ് സമീപത്തെ പറമ്പുകളിൽ കയറി നാശമുണ്ടാക്കുന്നത്.