കോനൂർ: മഹാദേവക്ഷേത്രത്തിലെ പ്രധാന ഉത്സവം തിങ്കളാഴ്ച നടക്കും. രാവിലെ അഞ്ചിന് നിർമാല്യദർശനം, എട്ടിന് ആയില്യപൂജ, ഒൻപതിന് ആനപ്പൂരം, പഞ്ചാരിമേളത്തോടെ കോനൂർ ജങ്ഷനിൽനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, നാലിന് കാഴ്ചശ്ശീവേലി, ചേന്ദമംഗലം രഘുമാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളം, ആറിന് ദീപാരാധന, പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

To advertise here,

ഉത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവബലി ദർശനത്തിന് ഒട്ടേറെ ഭക്തരെത്തി. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ദിനേശൻ പാലത്തിങ്കൽ, ഒ.വി. ഷിബു, ഗുരുപാദം ഗോപകുമാർ, ഗുരുപാദം സുരാജ്, വിനോദ്, ഷിജു പുലാനി, ജിതിൻ പ്രസാദ് എന്നിവർ കാർമികരായി. വൈകീട്ട് അഖിലകേരള കൈകൊട്ടിക്കളി മത്സരവുമുണ്ടായി.

ആഘോഷങ്ങൾക്ക് കെ.എ. സുരേഷ്, കെ.വി. ജയരാജ്, നളിനാക്ഷൻ ബിന്ദുമോൻ ഐക്കര, മിഥുൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.