കുന്നംകുളം: ബിറ്റ്കോയിൻ നൽകി അമിതലാഭം വാഗ്‌ദാനംചെയ്ത് പണം തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പേരാമ്പ്ര പുത്തൻവിള ബോബിഷ് (52) ആണ് അറസ്റ്റിലായത്. ബിറ്റി സ്മാർട്ട് ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ചാൽ ലാഭം തരാമെന്ന് വാഗ്‌ദാനംചെയ്തായിരുന്നു തട്ടിപ്പ്. 2022 മേയിലാണ് ആനക്കര സ്വദേശിയായ സുകുമാരനിൽനിന്ന് അഞ്ചുലക്ഷം രൂപ സ്ഥാപനത്തിലെ പ്രമോട്ടർമാർ കൈക്കലാക്കിയത്.

To advertise here,

തുകയ്ക്കു തുല്യമായി ബിറ്റ്കോയിൻ നൽകുകയും ബിറ്റി സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ പരാതിക്കാരന്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തുനൽകുകയും ചെയ്തെന്നാണ് പറയുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി കൂടുതൽ പണം കിട്ടുമെന്നും വാഗ്‌ദാനംചെയ്തായിരുന്നു തട്ടിപ്പ്.