പാലക്കാട്: കേരള ബ്രാഹ്മണസഭ കല്പാത്തി ഉപസഭയുടെ നേതൃത്വത്തിൽ കെ.എസ്.വി. സുബ്രഹ്മണ്യം, പി.എസ്. സുബ്ബാലക്ഷ്മി എന്നിവരുടെ സ്മരണാർഥമുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം നടത്തി.

To advertise here,

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏഴാം ക്ലാസുമുതൽ ബിരുദാനന്തരബിരുദം വരെയുള്ള 60 വിദ്യാർഥികൾക്കാണ് സഹായം നൽകിയത്. വിതരണച്ചടങ്ങ് മുൻ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ ഉദ്ഘാടനം ചെയ്തു.

പി.എ. കാശി വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.കെ. രാമൻ, ഖജാൻജി കെ.വി. കൃഷ്ണമണി, ഉപസഭ സെക്രട്ടറി ടി. സന്താന ഗോപാലകൃഷ്ണൻ, പി.എച്ച്. നടരാജൻ, ഈശ്വരൻ, എ.വി. രാജൻ, ഗോപാൽ നാരായണൻ, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.