മാള : മാളയിൽ വർഷങ്ങളായി കാടുകയറിക്കിടന്ന പഴയ സ്റ്റേഡിയം വെട്ടിത്തെളിച്ചു. മാള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമനുസരിച്ചാണ് ഇപ്പോൾ കാടുവെട്ടിയത്. പത്തു വർഷത്തോളമായി കാടുകയറിയ അവസ്ഥയിലായിരുന്നു. സ്റ്റേഡിയത്തിന്റെ സ്ഥലം മാള പഞ്ചായത്തിന്റെ കൈവശമാണെങ്കിലും പുരാവസ്തുവകുപ്പിന്റെ അധികാര പരിധിയിലാണ്. ജൂതർ മാളയിൽനിന്ന് പോയപ്പോൾ പഞ്ചായത്തിന് കൈമാറിയതാണ് ഈ സ്ഥലം. പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നോട്ടിഫൈ ചെയ്തത്. പിന്നീട് പുരാവസ്തുവകുപ്പ് യാതൊന്നും ചെയ്തില്ല.
കാടുവെട്ടി വൃത്തിയാക്കിയ സ്ഥലത്ത് പഞ്ചായത്തും സർക്കാരും സഹകരിച്ച് കാർണിവെൽ നടത്താനുള്ള ആലോചനയിലാണ്.ഡിസംബർ 18മുതൽ പുതുവർഷംവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആലോചനയിൽ.
ടി.എൻ. പ്രതാപൻ എം.എൽ.എ. ആയിരുന്നപ്പോൾ ഇവിടെയാണ് മാള മഹോത്സവം സംഘടിപ്പിച്ചത്. അന്ന് കെ. കരുണാകരൻ സ്മാരക സ്പോർട്സ് അക്കാദമിയായിരുന്നു. പിന്നീട് പുരാവസ്തുവകുപ്പ് ഏറ്റെടുത്തതോടെ സ്പോർട്സ് അക്കാദമിയുടെ ബോർഡ് ഉൾപ്പെടെ നീക്കംചെയ്യുകയായിരുന്നു.
Published: 22 Nov 2026, 02:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented