മുളങ്കുന്നത്തുകാവ് : സി.എച്ച്.സെന്ററിന്റെ പ്രവർത്തനം സമൂഹത്തിന് മാതൃകാപരമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗവ. മെഡിക്കൽ കോളേജിനടുത്ത് നിർമിച്ച തൃശ്ശൂർ സി.എച്ച്. സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവ.മെഡിക്കൽ കോളേജിലെത്തുന്ന അർബുദരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിനാണ് സെന്റർ നിർമ്മിച്ചത്. 14,000 ചതുരശ്രയടിയിൽ നിർമിച്ച കേന്ദ്രത്തിൽ 24 രോഗികൾക്ക് ഒരേ സമയം താമസിക്കാം. എല്ലാ അടിസ്ഥാനസൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വ്യവസായി എം.എ. യൂസഫലിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ചേർന്ന് സി.എച്ച്. സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച്. സെന്ററിനായി സീഷോർ മുഹമ്മദാലി, ബഹ്റൈൻ കെ.എം.സി.സി. എന്നിവർ സ്പോൺസർ ചെയ്ത ആംബുലൻസുകളുടെ താക്കോൽ ഭാരവാഹികൾ ഏറ്റുവാങ്ങി.
സി.എച്ച്. സെന്റർ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി., പി.എം. അമീർ, ആർ.വി. അബ്ദു റഹീം, സി.എച്ച്. റഷീദ്, പി.എം. സാദിഖലി, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
Published: 21 Nov 2026, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented