പാടശേഖരത്തിന് നടുവിലൊരു പാഠശാല
തൃശ്ശൂർ : നെൽപ്പാടങ്ങൾക്ക് നടുവിലൊരു കൃഷിപാഠശാല. നെൽകൃഷിയെയും കർഷകരെയും അറിയാനും കോൾപ്പാടത്തെ വ്യത്യസ്തതകൾ മനസ്സിലാക്കാനും വിദ്യാർഥികളും ഗവേഷകരും അവിടേക്കെത്തി. നെല്ലുണ്ടാക്കുക മാത്രമല്ല, ജീവജലം പരിപാലിക്കുക കൂടിയാണ് കോൾപ്പാടങ്ങൾ ചെയ്യുന്നതെന്ന് നെൽവയൽ-തണ്ണീർത്തട സംരക്ഷണസമിതി ചെയർമാൻകൂടിയായ മുഖ്യാതിഥി ഡോ. വിദ്യാസാഗർ വിശദീകരിച്ചു. അടാട്ട് ഗ്രാമപ്പഞ്ചായത്തിലെ ചൂരക്കാട്ടുകര പാടശേഖരത്തിലാണ് വ്യത്യസ്തമായ ഈ നെൽകൃഷി പാഠശാല നടന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി പാഠശാല ഉദ്ഘാടനംചെയ്തു. ഡോ. ജോൺ മത്തായി സെന്ററിലെ ഗവേഷകർ, വിദ്യാർഥികൾ, ശ്രീകേരളവർമ കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ, പോട്ടോർ ഭവൻസ് വിദ്യാമന്ദിറിലെ ഹയർസെക്കൻഡറി വിദ്യാർഥികൾ എന്നിവരടക്കം നൂറിലധികംപേർ പാഠശാലയിൽ പങ്കെടുത്തു.
തുടർന്ന് ഉഴുതുമറിച്ച് പാകപ്പെടുത്തിയ നിലത്തിലിറങ്ങി ഞാറു നട്ടു. വാർഡ് അംഗം കെ.കെ. ശങ്കരനാരായണൻ അധ്യക്ഷനായി. നല്ല കർഷകനുള്ള അവാർഡിനർഹനായ ഇ.എസ്. വിജയകുമാർ, അടാട്ട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.എ. സുകുമാരൻ, പടവ് കമ്മിറ്റി കൺവീനർ വി.എൻ. ഗോപാലകൃഷ്ണൻ, സി.എൽ. സൈമൺ, വൈ. അച്യുത പ്രസാദ്, ഡോ. ഡി. ഷൈജൻ, അബ്ദുൾ സത്താർ, എസ്.എസ്. ജയചന്ദ്രൻ, ടി.എൻ. സതീഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. നെൽവയൽ - തണ്ണീർത്തടസമിതിയുടെയും ഭരണഘടനാ സംരക്ഷണ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Published: 22 Nov 2026, 02:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented