ഇടത്താണോ, വലത്താണോ?

To advertise here,

തൃശ്ശൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ തൃശ്ശൂരിലെ ഹോട്ടൽ കാസിനോയിൽ കഴിഞ്ഞ ദിവസം എത്തിയപ്പോൾ കവാടം മുതൽ സമ്മേളന ഹാളിനു മുന്നിൽവരെ സുരക്ഷ ഒരുക്കിയത് തൃശ്ശൂർ ടൗൺ ഇൗസ്റ്റ് പോലീസ്. ഹാളിൽ കയറിയതോടെ സുരക്ഷാ ഡ്യൂട്ടി നെടുപുഴ പോലീസിന്റേതായി. ഏതാനും ദിവസം മുൻപ് ഇതിന്റെ കാരണം മനസ്സിലാക്കിയ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പൊട്ടിച്ചിരിച്ചുപോയി.

മുഖ്യമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ ഒരുക്കം വിലയിരുത്താൻ യോഗം വിളിച്ചിരുന്നു. യോഗത്തിൽ നെടുപുഴ സ്റ്റേഷൻ എസ്.െഎ.യെ കണ്ട് പോലീസ് കമ്മിഷണർ ചോദിച്ചു- നെടുപുഴ പോലീസ് എന്തിനാണ് ഇൗ യോഗത്തിൽ? മുഖ്യമന്ത്രി പ്രസംഗിക്കുന്ന ഹാൾ നെടുപുഴ പോലീസിന്റെ പരിധിയിലാണെന്നായിരുന്നു മറുപടി. േയാഗത്തിലുണ്ടായിരുന്ന ഇൗസ്റ്റ് േപാലീസ് എസ്.െഎ. അവരുടെ സാന്നിധ്യത്തിന്റെ കാരണവും വിശദീകരിച്ചു- മുഖ്യമന്ത്രി പങ്കെടുക്കുന്ന ഹാളിന്റെ കവാടം വരെയുള്ള സ്ഥലം ഇൗസ്റ്റ് പോലീസിന്റെ പരിധിയിലാണ്. ഇത് കേട്ടാണ് കമ്മിഷണർ ചിരിച്ചത്. കാലങ്ങളായി ഇങ്ങനെയാണ് തുടരുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പി.ആർ. ബിജോയിയും പറഞ്ഞു. കാസിനോ ഹോട്ടലിന്റെ പ്രവേശന കവാടം ഇൗസ്റ്റ് പോലീസിന്റെ പരിധിയിലാണ്. പുറത്തേക്കുള്ള കവാടം നെടുപുഴ പോലീസിന്റെ പരിധിയിലും.

ഹോട്ടിലിൽ മൂന്ന് പ്രധാന ഹാളുകളുണ്ട്. കവാടം കടന്നെത്തുന്നതിന് ഇടത്തുള്ള ഹാൾ ഇൗസ്റ്റ് പോലീസിന്റെ പരിധിയിൽ. വലത്തുള്ളത് നെടുപുഴ പോലീസിന്റെ പരിധിയിൽ. നടുക്കുള്ള ഹാളിന്റെ പകുതി നെടുപുഴ പോലീസിന്റെയും ബാക്കി ഭാഗം ഇൗസ്റ്റ് പോലീസിന്റെയും പരിധികളിൽ. ഏതെങ്കിലും കാര്യത്തിന് ഹോട്ടലിൽനിന്ന് വിളിയെത്തിയാൽ പോലീസ് ചോദിക്കും-സംഭവം ഇടത്തോ വലത്തോ..?