മൂന്നു പശുക്കൾക്കു ഗുരുതരപൊള്ളൽ

To advertise here,

വെങ്കിടങ്ങ് : മനയ്ക്കൽക്കടവിൽ പശുത്തൊഴുത്തിന് തീപിടിച്ച് പശു ചത്തു. അപ്പാനത്ത് സുരേന്ദ്രന്റെ ഓലമേഞ്ഞ തൊഴുത്താണ് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ച് പൂർണമായും കത്തിനശിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളിൽ ഒന്നാണ് വെന്തുചത്തത്. മറ്റ് മൂന്ന് പശുക്കൾക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.

തൊഴുത്തിൽനിന്ന് തീ ആളിപ്പടർന്ന് വീടിന്റെ ഭാഗത്തേക്കും വ്യാപിച്ചു. വീടിന്റെ കർട്ടൻ പൂർണമായി ഉരുകിയതോടെയാണു സുരേന്ദ്രനും കുടുംബവും തീ പടർന്ന വിവരം അറിഞ്ഞത്.

പശുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സുരേന്ദ്രനും മകൻ അജിത്തിനും പൊള്ളലേറ്റു. ഇരുവരും ചികിത്സ തേടി. വിവരമറിഞ്ഞ് ഗുരുവായൂർ അഗ്നിരക്ഷാവിഭാഗം സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. പൊള്ളലേറ്റ മൂന്ന് പശുക്കളും ചികിത്സയിലാണ്. ഒന്ന് കറവപ്പശുവും മറ്റ് രണ്ട് പശുക്കൾ ഗർഭിണികളുമാണ്.

വെറ്ററിനറി ഡോക്ടറുടെ പരിശോധനയിൽ മൂന്ന് പശുക്കളുടെയും നില ഗുരുതരമാണെന്നറിയിച്ചു. ക്ഷീരകർഷകനായ സുരേന്ദ്രന്റെയും കുടുംബത്തിന്റെയും പ്രധാന ഉപജീവനമാർഗമായിരുന്നു

പാവറട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.