ഒരു കെട്ടിടത്തിൽ രണ്ടു സ്‌കൂളുകളെന്നആശങ്കകൾക്ക് തത്കാലം പരിഹാരം
മാള : വിലാസം മാറ്റി ആലത്തൂർ സെയ്ന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ ചക്കാംപറമ്പ് ഡി.പി.എം.യു.പി. സ്‌കൂളിലെ കെട്ടിടത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. അന്നമനട പഞ്ചായത്തിലെ ആലത്തൂർ പോസ്റ്റ് ഓഫീസിന്റെ പരിധിയിലുണ്ടായിരുന്ന ആലത്തൂർ സ്‌കൂളിന്റെ മേൽവിലാസം ഇനി മുതൽ മാള പഞ്ചായത്തിലെ കോട്ടമുറി പോസ്റ്റ് ഓഫീസിന്റെ പരിധിയിലാക്കി.
ഇരു സ്‌കൂളുകളും തമ്മിലുള്ള ദൂരം 500 മീറ്റർ മാത്രമാണെങ്കിലും രണ്ടു പഞ്ചായത്തുകളിലായിരുന്നു. ഫിറ്റ്നസ് ഇല്ലാതെ ആലത്തൂർ എൽ.പി. സ്‌കൂൾ പൂട്ടിയതോടെ പ്രധാനാധ്യാപകൻ സജി സി. പോൾസെണ വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവുപ്രകാരം ചാലക്കുടി ഐ.ആർ.എം.എൽ.പി. സ്‌കൂളിലേക്ക് മാറ്റി.
എന്നാൽ വിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവിലൂടെയാണ് പ്രധാനാധ്യാപകനെ വീണ്ടും മാറ്റി നിയമിച്ചത്. ഇപ്പോൾ ചക്കാംപറമ്പ് ഡി.പി.എം.യു.പി. സ്‌കൂളിന്റെ കെട്ടിടത്തിൽ രണ്ടു വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ രണ്ടു പ്രധാനാധ്യാപകരാണ് ജോലി ചെയ്യുന്നത്.
ചക്കാംപറമ്പ് ഡി.പി.എം.യു.പി. സ്‌കൂൾ കെട്ടിടത്തിൽ താത്കാലികമായി ആലത്തൂർ എൽ.പി. സ്‌കൂളിന്റെ പ്രവർത്തനത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിന് കാലയളവ് നിശ്ചയിച്ചിട്ടില്ല. ആലത്തൂർ സ്‌കൂളിലെ ഏഴു കുട്ടികളാണ് ഇവിടെയുള്ളത്.
കുട്ടികൾ ഇല്ലാതെ ഒന്നാം ക്ലാസ് പൂർണമായി ഇല്ലാതായ അവസ്ഥയിലാണ്. രണ്ട്, മൂന്ന്, നാല് ക്‌ളാസുകൾക്കുള്ള മൂന്ന് ക്ലാസ് മുറികൾക്ക് മാത്രമാണ് ഫിറ്റ്നസ് ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായി.
Published: 04 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented