വടക്കാഞ്ചേരി : വർണനിറവിൽ ഇരുനിലംകോട് മഹാദേവക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ഉത്സവം ആവേശകരമായി.

To advertise here,

നിലക്കാവടികളും പൂക്കാവടികളും വൈവിധ്യമാർന്ന വാദ്യഘോഷങ്ങളും ആയിരങ്ങളുടെ മനംകവരുന്ന കാഴ്ചയായി.

വ്രതശുദ്ധിയോടെ വലിയ ശൂലങ്ങൾ തറച്ച് 'ആണ്ടവന്മാർ' കാവടിസംഘങ്ങൾക്ക് മുൻപിൽ ആനന്ദനൃത്തമാടി. കാവടിസംഘത്തിനു മുൻപിൽ വിസ്മയമായി ഇത്തവണ ശൂലം ധരിക്കാൻ പെൺസാന്നിധ്യവും.

വരവൂർ കാവടിസംഘം, ഇരുനിലംകോട് ശ്രീനാരായണ, കളരിക്കൽ, കാഞ്ഞിരശ്ശേരി തെക്കേകര സമന്വയ, കാഞ്ഞിരശ്ശേരി വടക്കേകര, കണ്ണംപാറ കടമാംകുളങ്ങര, കാഞ്ഞിരശ്ശേരി എസ്.എൻ. നഗർ, മുള്ളൂർക്കര തെക്കേകര, കുറുമ്പലഞ്ചേരി തേവർപ്പട എന്നിവയായിരുന്നു അഭിഷേകത്തിനെത്തിയ കാവടിസംഘങ്ങൾ.

 

ക്ഷേത്രം ട്രസ്റ്റിന്റെ കാവടി അഭിഷേകത്തെത്തുടർന്ന് ഉച്ചയ്ക്ക് വിവിധ കാവടിസംഘങ്ങൾ അഭിഷേകം നടത്തി.

ഷഷ്ഠി ദിവസം ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിലും ആയിരങ്ങൾ പങ്കെടുത്തു.

ചേലക്കര : ചേലക്കര ശ്രീമാരിയമ്മൻ കോവിലിൽ സ്‌കന്ദഷഷ്ഠി ഉത്സവം ഭക്തിനിർഭരമായി.

രാവിലെ വിശേഷാൽപൂജകൾ, ഭക്തരുടെ ദേഹത്ത് ശൂലം തറയ്ക്കൽ, കാവടി, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം, വൈകുന്നേരം ശ്രീമുരുക ഭഗവാൻ നാല് അസുരൻമാരെ വധിക്കുന്നതായ സൂരസംഹാരം പ്രതീകാത്മക ചടങ്ങ്, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടന്നു.

തിങ്കളാഴ്ച രാവിലെ ഭജന, വിശേഷാൽ പൂജകൾ, അഷ്ട അഭിഷേകം, പ്രസാദഊട്ട്, വൈകുന്നേരം ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും.