പെരുമ്പാവൂർ : വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയിലെ പാട്ട് കൂട്ടായ്മയായ 'പാട്ടിന്റെ പാലാഴി' 90-ാം എപ്പിസോഡ് ആഘോഷം സംഗീത സംവിധായകൻ മോഹൻ സിതാര ഉദ്ഘാടനം ചെയ്തു. മോഹൻ സിത്താര ഈണം പകർന്ന ഹിറ്റ് ഗാനങ്ങൾ സംഗീത സംവിധായകന്റെ സാന്നിധ്യത്തിൽ ഗായകർ ആലപിച്ചു.
വായനശാലാ പ്രസിഡന്റ് എം.കെ. മദനമോഹനൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പി. അജയകുമാർ, പഞ്ചായത്തംഗം ആശാ രവി, പാട്ടിന്റെ പാലാഴി സബ് കമ്മിറ്റി ചെയർമാൻ കെ. ശശികുമാർ, കൺവീനർ കെ.എസ്. അജയകുമാർ, സെക്രട്ടറി എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. എല്ലാ മാസവും ആദ്യശനിയാഴ്ചകളിൽ നടക്കുന്ന പാട്ടിന്റെ പാലാഴിയിൽ പാടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും നൂറുകണക്കിന് ഗായകർ ഇവിടെ ഒത്തുചേരുന്നു. മുൻ എപ്പിസോഡുകളിൽ ബേണി ഇഗ്നേഷ്യസ്, മിൻമിനി, ചന്ദ്രമന നാരായണൻ നമ്പൂതിരി, ദലീമ, ബിജു നാരായണൻ എന്നിവർ അതിഥികളായി എത്തിയിട്ടുണ്ട്.
Published: 16 Nov 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented