പുത്തൻചിറ : കെ. കരുണാകരൻസ്മാരക സഹകരണ സ്പിന്നിങ്മില്ലിനെ കഴിഞ്ഞ സർക്കാർ പത്തു വർഷമായി അവഗണിച്ചത് പരിഹരിച്ച് കൂടുതൽ ലാഭകരമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാക്കി പ്രവർത്തനച്ചെലവു കുറച്ച് കൂടുതൽ ലാഭമുണ്ടാക്കുന്ന നിലയിലേക്ക് മില്ലിനെ മാറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും ജനീഷ് പറഞ്ഞു.
സ്പിന്നിങ്മിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 മുതലുള്ള ആവശ്യങ്ങളൊന്നും മുൻ സർക്കാർ പരിഗണിച്ചിട്ടില്ല. അതെല്ലാം വീണ്ടും സജീവമാക്കും. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സ്പിന്നിങ്മിൽ പുത്തൻചിറയിലേതാണ്. വൈദ്യുതിനിരക്ക് ഇനത്തിൽ പ്രതിമാസം നൽകുന്ന 12 ലക്ഷം രൂപ ഒഴിവാക്കുന്നതിന് സോളാർസൗകര്യം ഒരുക്കുന്നതിന് ആറുകോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കും. നിലവിലുള്ള യന്ത്രങ്ങൾക്കു പുറമേ, ഒൻപതെണ്ണംകൂടി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
സ്പിന്നിങ്മിൽ ചെയർമാൻ പി.കെ. ജോസ് പയ്യപ്പിള്ളി, മാനേജിങ് ഡയറക്ടർ ജി. ശ്രീജിത്ത് എന്നിവർ പ്രവർത്തനങ്ങളും ആവശ്യങ്ങളും മന്ത്രിയോട് വിശദീകരിച്ചു. മില്ലിലെത്തിയ മന്ത്രിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
Published: 15 Nov 2026, 02:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented