അദ്‌ഭുതരൂപദർശനം ഇന്ന്‌

To advertise here,

കൊരട്ടി : പ്രതികൂല കാലാവസ്ഥയിലും ദേശങ്ങൾ താണ്ടിയെത്തിയ വിശ്വാസികളുടെ നിറവിൽ കൊരട്ടിമുത്തിയുടെ തിരുനാളിന് ആഘോഷനിറവ്. ഇടവകയിൽനിന്ന്‌ വൈദികരുടെ നേതൃത്വത്തിൽ നടന്ന ആഘോഷമായ സമൂഹബലിയോടെയാണ് തിരുനാളിന്റെ ആത്മീയചടങ്ങുകൾക്കു തുടക്കമായത്.

തീർഥാടനത്തിനെത്തുന്ന വിശ്വാസികൾ സമർപ്പിക്കുന്ന പൂവൻകുല വെഞ്ചരിപ്പിന് പള്ളിവികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികനായി. അസി. വികാരിമാരായ ഫാ. ലിജോ കുറിയേടൻ, ഫാ. അമൽ ഒളാട്ട്, ഫാ. ജോമോൻ കൈപ്രമ്പാടൻ, ഫാ. ആന്റണി പുതുകുളങ്ങര എന്നിവർ ചടങ്ങുകൾക്ക് സഹകാർമികരായി. ശനിയാഴ്‌ച മുത്തിയുടെ ദർശനപുണ്യം തേടി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി, ചാണ്ടി ഉമ്മൻ എം.എൽ.എ., തോമസ് ഉണ്ണിയാടൻ എം.എൽ.എ. തുടങ്ങിയ നേതക്കളുമെത്തിയിരുന്നു.

വിവിധ കുർബാനകൾക്ക് ഫാ. ജോസഫ് ഒാലിപ്പറമ്പിൽ, ഫാ. സിറിൽ കുന്നേക്കാടൻ, ഫാ. പോൾസൺ, ഫാ. നിഖിൽ പള്ളിപ്പാട്ട് എന്നിവർ കാർമികരായി. വൈകീട്ട് നടന്ന പ്രദക്ഷിണത്തിന് പള്ളിവികാരി ഫാ. ജോൺസൺ, കൈക്കാരന്മാരായ ജോമോൻ പള്ളിപ്പാട്ട്, റിജോ റാഫേൽ, തിരുനാൾ കൺവീനർ ഡോ. ജോജോ നാലപ്പാട്ട്, ദേവസി കവലക്കാട്ട് എന്നിവർ നേതൃത്വം നൽകി.

പ്രധാന തിരുനാൾ ഇന്ന്

കൊരട്ടി : കൊരട്ടി മുത്തിയുടെ തിരുനാൾ ഞായറാഴ്ച ആഘോഷിക്കും. പുലർച്ചെ അഞ്ചിനു മുത്തിയുടെ അദ്‌ഭുതരൂപം എഴുന്നള്ളിക്കൽ, കുർബാന എന്നിവയുണ്ടാകും. കുർബാനയ്ക്ക് പള്ളിവികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനാകും. എഴിന് നടക്കുന്ന കുർബാനയ്ക്ക് ഫാ. മാർട്ടിൻ കല്ലുങ്കൽ, 8.30-ന് ഫാ. അബ്രാഹം ഒലിയപുറം, 10.30-ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ടോണി കല്ലംപറമ്പിൽ, 1.30-ന് തമിഴ് കുർബാനയ്ക്ക് ഫാ. ജെയിംസ് അൻതൂവാൻ ദാസ് എന്നിവർ കാർമികരാകും. 2.30-ന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, കൊരട്ടിമുത്തിയുടെ രൂപം വഹിച്ചുകൊണ്ട് നാലങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം എന്നിവ നടക്കും. ഫാ. ജാക്‌സൺ മാടശ്ശേരി കാർമികനാകും. നാലിനും ആറിനും 9.30-നും കുർബാനകളുണ്ടാകും. ഫാ. ടോണി മാളിയേക്കൽ കാർമികനാകും.

11-ന് കൊരട്ടി മുത്തിയുടെ അദ്‌ഭുതരൂപം അൾത്താരയിലേക്ക് കയറ്റിവെക്കും. വർഷത്തിൽ ഒരുദിവസം മാത്രമാണ് അദ്‌ഭുതരൂപം ദർശനത്തിന്‌ വെക്കുക.