പീച്ചി : എട്ടുവർഷംമുൻപ് തൃശ്ശൂർ ജില്ലാ റവന്യൂ സ്കൂൾ നീന്തൽമത്സരം സംഘടിപ്പിച്ച പീച്ചിയിലെ നീന്തൽക്കുളം നിലവിൽ കാടുപിടിച്ചു നശിക്കുന്നു.

To advertise here,

നീന്തൽക്കുളത്തിനു ചുറ്റിലും മുൻഭാഗത്തും ഒരാൾപൊക്കത്തിൽ കാടുപിടിച്ച് കിടക്കുകയാണ്. 25 മീറ്റർ നീളമുള്ള കുളത്തിനുചുറ്റും എട്ടുവർഷംമുൻപ് പുതിയ ടൈലുകൾ നിരത്തി നവീകരിച്ചിരുന്നു.

എന്നാൽ, ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മൂന്നു സ്വർണവും ഒരു വെങ്കല മെഡലും നേടിയ മുക്കാട്ടുകര സ്വദേശിനി സുശീലാ വേണുഗോപാൽ പീച്ചി സ്വദേശിനിയും ഈ കുളത്തിൽ നീന്തൽ പരിശീലനം നടത്തിയ ആളുമാണ്.

വിദ്യാർഥികൾക്കും സഞ്ചാരികൾക്കും മുൻപ് ഏറെ ഉപകാരപ്രദമായിരുന്ന കുളം അടിയന്തരമായി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.