വെങ്കിടങ്ങ് : പഞ്ചായത്തിലെ ഏനാമാവ് പള്ളിക്ക് സമീപം വർഷങ്ങളായി നിലനിൽക്കുന്ന കുപ്പിക്കഴുത്ത് പരിഹരിക്കുന്നതിനുള്ള നടപടികളായി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന മണലൂർ നിയമസഭാ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ സമഗ്ര അവലോകന യോഗത്തിലാണ് തീരുമാനം. റോഡിന്റെ വീതി കുറയുന്ന ഈ ഭാഗത്തെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കും. യോഗത്തിൽ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ പ്രവൃത്തി പുരോഗതി അവലോകനം നടത്തി.
മണലൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾ അടുത്ത രണ്ട് വർഷത്തിനകം ഘട്ടംഘട്ടമായി ബി.എം.ബി.സി.നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. മണ്ഡലത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് കാരണമാകുന്ന കേച്ചേരി–കാഞ്ഞാണി സെന്ററിന്റെ വികസനത്തിനായി വിദഗ്ധസമിതി ഉടൻ സ്ഥലപരിശോധന നടത്തും. നിലവിലെ ഗതാഗത സാഹചര്യം വിശദമായി പരിശോധിച്ച് ആവശ്യമായ വികസന നിർദേശങ്ങൾ സമർപ്പിക്കുന്നതിനായിരിക്കും വിദഗ്ധസമിതി പരിശോധന നടത്തുക.
മണ്ഡലത്തിന്റെ വികസന ആവശ്യങ്ങൾ പരിഗണിച്ച് പൊതുമരാമത്ത് വകുപ്പുമായി നിരന്തരമായ ഏകോപനത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ജനങ്ങളുടെ യാത്രാസൗകര്യവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ തുടരുമെന്നും സി. രവീന്ദ്രനാഥ് എം.എൽ.എ. അറിയിച്ചു.
Published: 23 Sept 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented