ചങ്ങനാശ്ശേരി : കർണാടകയിലെ ഹാസനിൽ നടന്ന അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി.
ആവേശകരമായ അവസാന മത്സരത്തിൽ എസ്.ആർ.എം. യൂണിവേഴ്‌സിറ്റിയെ 23-25, 25-19, 26-24 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കിരീടം സ്വന്തമാക്കിയത്. അസംപ്ഷൻ കോളേജിന്റെ പവിത്ര ആർ. മികച്ച അറ്റാക്കറായും നീയ അനിൽ മികച്ച ബ്ലോക്കറായും തിരഞ്ഞെടുക്കപ്പെട്ടു.ടീമിന്റെ വിജയത്തിന് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയ സ്‌പോർട്‌സ് കൗൺസിൽ കോച്ച് നവാസ് വഹാബിനെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കർണാടക മന്ത്രി കെ.എം. ഷിവാലിങ് ഗൗഡ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു.
Published: 09 Nov 2026, 12:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented