ജനുവരി 3 വരെ 11 ദിവസത്തെ ആഘോഷം
തൃപ്രയാർ : നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഡിസംബർ 24 മുതൽ 2027 ജനുവരി മൂന്നുവരെ നാട്ടിക ബീച്ചിൽ നടത്തും. നാട്ടികോത്സവം എന്ന പേരിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പതിനൊന്നു ദിവസങ്ങളിലായി ആയിരം കലാപ്രതിഭകൾ അണിനിരക്കും. ഫുഡ് ഫെസ്റ്റിവൽ, കാർണിവൽ, ട്രേഡ് ഫെയർ എന്നിവയുമുണ്ടാകും. പ്രാദേശിക സംഘാടകസമിതിയോഗം ഗീതാ ഗോപി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് അംഗം സനി രാജു അധ്യക്ഷത വഹിച്ചു. പീപ്പിൾ ഫൗണ്ടേഷൻ ജനറൽ കൺവീനർ അനിൽ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ്‌കുമാർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് വി.കെ. ജ്യോതിപ്രകാശ്, പി.വി. ജനാർദനൻ, കെ.വി. രാമകൃഷ്ണൻ, ഷോലാ മഹേഷ്, സീനാ ഉണ്ണികൃഷ്ണൻ, സുബിലാ പ്രസാദ്, സജിനി ഉണ്ണിയാരംപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Published: 03 Nov 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented