കാഞ്ഞൂർ : കാഞ്ഞൂർ ഫൊറോന പള്ളിയുടെ 1025-ാം വർഷ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'ജൂബിലി വാക്ക് ഫോർ ലൈഫ്' എന്ന പേരിൽ ലഹരിവിരുദ്ധ സന്ദേശവുമായി വാക്കത്തൺ (കാൽനടയാത്ര) സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ രണ്ടാംഘട്ട തൂഫാൻ പദ്ധതിയോട് സഹകരിച്ചായിരുന്നു പരിപാടി. കാഞ്ഞൂർ പള്ളി അങ്കണത്തിൽ അൻവർ സാദത്ത് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, വൈസ് പ്രസിഡന്റ് വിജി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പോളച്ചൻ, പഞ്ചായത്തംഗങ്ങളായ റിംസി സാബു, എം.കെ. ലെനിൻ തുടങ്ങിയവർ സംസാരിച്ചു. തെക്കേ അങ്ങാടി, തട്ടാൻപടി, കാഞ്ഞൂർ എസ്.എൻ.ഡി.പി. ജങ്ഷൻ വഴി, സെയ്ന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ സമാപിച്ചു. വികാരി ഫാ. ജോയ് കണ്ണമ്പുഴ, കുര്യച്ചൻ മഞ്ഞളി, റോയ് കരുമത്തി തുടങ്ങിയവർ നേതൃത്വം നൽകി.

To advertise here,