വൈപ്പിൻ : വൈപ്പിൻകരയിലെ റെസിഡെൻസ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗ് സംഘടിപ്പിച്ച വൈപ്പിൻ വൈബ്‌സ് കലോത്സവം സമാപിച്ചു. രണ്ടാഴ്ച നീണ്ട കലാമേളയ്ക്ക് സമാപനം കുറിച്ച് നടന്ന മെഗാഷോ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

To advertise here,

ടോണി ചമ്മണി എം.എൽ.എ., ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആശാ പൗലോസ്, ഇ.കെ. ജയൻ, പൗളി വത്സൻ, ബെന്നി പി. നായരമ്പലം, മജീദ് എടവനക്കാട്, ജയ്‌മോൻ ആക്കനത്ത്, ടി.എ. ജോസഫ്, ഡോ. അബ്ദുൾഗഫൂർ, എം.എ. ബാലചന്ദ്രൻ, എം.ഡി. ജോസ്‌മോൻ എന്നിവർ സംസാരിച്ചു.

 

വിവിധ മേഖലകളിൽ ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരം നേടിയ വൈപ്പിൻകരക്കാരെ സമ്മേളനത്തിൽ ആദരിച്ചു. ബുസാൻ ചലച്ചിത്രമേളയിൽ പങ്കെടുത്ത പൗളി വത്സൻ, സമുദ്രശാസ്ത്ര രംഗത്തെ ഡോ. മുഹമ്മദ് ഹാത്ത, എ.ഐ. കോഡിങ്, റോബോട്ടിക്‌സ് എന്നിവയിൽ ദേശീയ അംഗീകാരം നേടുകയും ജക്കാർത്ത അന്തർദേശീയ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത ധ്വനി രാജ്വി, കാർട്ടൂണിസ്റ്റും ചിത്രകാരനുമായ സി.ബി. ഷിബു, വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ സഞ്ചാരി ജോളി, റോറോ നിർമാണത്തിൽ നിർണായക പങ്കു വഹിച്ച ബിജോയ് ഭാസ്‌കർ എന്നിവരെയാണ് ആദരിച്ചത്.

സർക്കാരിന്റെ 'തൂഫാൻ' പദ്ധതിക്ക് സഹായകമായി കേരള പോലീസും ഫ്രാഗും ചേർന്ന് 1000 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുനമ്പം ഡിവൈ.എസ്‍.പി. എസ്. ജയകൃഷ്ണൻ നിർവഹിച്ചു.

ഉദ്ഘാടന യോഗത്തിൽ ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു അധ്യക്ഷനായി. ഭാരവാഹികളായ അനിൽ പ്ലാവിയൻസ്, സേവി താണിപ്പിള്ളി, പി.കെ. ഭാസി, പി.കെ. മനോജ്, കെ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. രഘുരാജ്, അനിൽ വെസ്റ്റൽ, പി.ഡി. ആന്റണി, പി.എം. നെൽസൻ, എൻ.ജെ. ആന്റണി എന്നിവർ നേതൃത്വം നൽകി.