എസ്.ബി.ഐ. സർവേ നടത്തി റിപ്പോർട്ടു നൽകി

To advertise here,

സ്ഥാപിക്കാൻ കെട്ടിടം കണ്ടെത്തി

കുത്താമ്പുള്ളി : കൈത്തറിഗ്രാമമായ കുത്താമ്പുള്ളിയിൽ ബാങ്കിങ് സേവനങ്ങളുടെ അപര്യാപ്തത പരിഹരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.)യുടെ ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടത്തി റിപ്പോർട്ടു നൽകി. മാതൃഭൂമി നൽകിയ വാർത്താപരമ്പരയെത്തുടർന്ന് മുൻമന്ത്രികൂടിയായ കെ. രാധാകൃഷ്ണൻ എം.പി എസ്.ബി.ഐ.യുടെ റീജണൽ മാനേജരെ നേരിട്ടു വിളിച്ച് ആവശ്യമറിയിച്ചിരുന്നു. തുടർന്ന് റീജണൽ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം എസ്.ബി.ഐ. തിരുവില്വാമല ബ്രാഞ്ച് മാനേജർ സി.എൻ. ഷിജിയുടെ നേതൃത്വത്തിലായിരുന്നു സർവേ പൂർത്തിയാക്കിയത്. കെ. രാധാകൃഷ്ണൻ എം.പി.യുടെ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

കുത്താമ്പുള്ളിയിലെ ശിവക്ഷേത്രത്തിന്റെ എതിർവശത്തുള്ള കെട്ടിടത്തിൽ എ.ടി.എം. സ്ഥാപിക്കുന്നതിന് അനുയോജ്യമായ മുറി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചതായി അറിയുന്നു. കുത്താമ്പുള്ളിത്തെരുവിൽ 180 ചതുരശ്രയടി വിസ്തൃതിയുള്ള വലിയ ഒരു മുറിയാണ് എ.ടി.എമ്മിനു വേണ്ടി പരിശോധിച്ചത്. പ്രധാനപാതയുടെ അരികിലായതിനാൽ ആളുകൾക്ക് പണമിടപാടുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ ആവശ്യമുയർന്നതോടെ, ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി ഉടൻതന്നെ എ.ടി.എം. സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കുത്താമ്പുള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഇത് വലിയ ആശ്വാസമാകും.